കോട്ടയം: നഗരമധ്യത്തിൽ ലോട്ടറി വില്പനക്കാരൻ്റെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി ദാരുണാന്ത്യം.തമിഴ്നാട് നാഗർകോവിൽ സ്വദേശി കാളി രാജയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇദ്ദേഹം ബസിനടിയിൽ പെടുകയായിരുന്നു..
കാലിലൂടെ ബസിൻ്റെ പിൻചക്രമാണ് കയറിയിറങ്ങിയത്.കൂടാതെ തലയും ശക്തയായി റോഡിലിടിച്ചു.സംഭവം കണ്ടു ദിന യാത്രക്കാർ ബഹളം വച്ചതോടെ ബസ് പെട്ടന്ന് നിർത്തി വാഹനത്തിനിടയിൽ നിന്ന് കാളി രാജയെ പുറത്തെടുക്കുകയായിരുന്നു. വഴിയിലാകെ രക്തം പരന്നൊഴുകി.
കെ.കെ റോഡിൽ നിന്നും പുളിമൂട് ജംഗഷനിലേക്ക് ഉള്ള വളവിലാണ് മൂന്ന് മണിയോടെ അപകടം നടന്നത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ. കോട്ടയം ഉഴവൂർ റൂട്ടിലോടുന്ന സെൻ്റ് തോമസ് ബസാണ് അപകടത്തിൽ പെട്ടത്.