ചെന്നൈ: ശിവഗംഗയ്ക്ക് സമീപം നാച്ചിയാർപുരത്ത് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു. 40 ഓളം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ നാച്ചിയാർപുരം പോളിടെക്നിക് കോളേജിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് വിവരം.
പരിക്കേറ്റ യാത്രക്കാരെ ഉടൻ തിരുപ്പത്തൂരിലെയും ശിവഗംഗയിലെയും സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. ബസ്സുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തിൽ നാച്ചിയാർപുരം പോലീസ് കേസെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് സൂപ്രണ്ട് ശിവ പ്രസാദും അപകടസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


