ആലപ്പുഴ:വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പിൽ നിന്നും തീപടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാർഡ് കുറ്റിച്ചിറ വീട്ടിൽ ജലഗതാഗത വകുപ്പ് ജീവനക്കാരൻ ബിജുവിന്റെ ഭാര്യ സജിത (38) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം.
വീടിന് പുറത്തുള്ള അടുപ്പിൽ വെളളം ചൂടാക്കാൻ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചപ്പോൾ ഉടുത്തിരുന്ന നൈറ്റിയിലേക്ക് പടരുകയായിരുന്നു. എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരന്നു. മക്കൾ: വർഷ,അഭിനവ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News