ന്യൂഡല്‍ഹി : പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയില്‍ നിന്ന് കോടികളുടെ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍. ജ്വല്ലറിയില്‍ നിന്ന് 13 കോടി രൂപ മൂല്യമുള്ള 25 കിലോഗ്രാം സ്വര്‍ണമാണ് പ്രതി കവര്‍ന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഷെയ്ക്ക് നൂര്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ ജ്വല്ലറിയുടെ തൊട്ടടുത്തുള്ള ഇലക്ട്രോണിക്സ് കടയിലാണ് ജോലി ചെയ്തിരുന്നത്.
പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പിപിഇ കിറ്റ് ധരിച്ചാണ് ഇയാള്‍ ജ്വല്ലറിയില്‍ പ്രവേശിച്ചത്. തൊട്ടടുത്ത കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് ചാടിയാണ് ജ്വല്ലറിയുടെ അകത്ത് കയറിയത്. ജ്വല്ലറിയുടെ കാവലായി അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലിരിക്കുമ്പോഴാണ് വമ്പന്‍ മോഷണം നടന്നത്.
ഡെസ്‌കിന്റെ മുകളില്‍ കയറി പ്രതി സ്വര്‍ണാഭരണങ്ങള്‍ തിരയുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഓട്ടോയിലാണ് മോഷ്ടിച്ച സ്വര്‍ണവുമായി ഇയാള്‍ കടന്നത്. രാത്രി 9.30ന് ജ്വല്ലറിയില്‍ പ്രവേശിച്ച മുഹമ്മദ് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പുറത്തിറങ്ങിയത് എന്നാണ് പൊലീസ് നിഗമനം.