KeralaNews

കോട്ടയം വേളൂരിൽ വീട്ടമ്മയെ കവർച്ചക്കാർ തലയ്ക്കടിച്ചു കാെന്നു

കോട്ടയം : താഴത്തങ്ങാടി വേളൂർ പാറപ്പാടത്ത് വീടിനുള്ളിൽ ദമ്പതികളെ ആക്രമിക്കപ്പെട്ട
നിലയിൽ കണ്ടെത്തി.ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റ ഭാര്യ മരിച്ചു.ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുള്ളിലെ
ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടഅക്രമി , വീടിന്റെ പോർച്ചിൽ കിടന്ന കാറും അക്രമി കവർന്നിട്ടുണ്ട്.

താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60),സാലി (65)എന്നിവരെയാണ് വീടിനുള്ളിൽ കയറി ആക്രമിച്ചത്. ഗുരുതരമായി
പരിക്കേറ്റ ഭാര്യ മരിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വീടിനുള്ളിൽ നിന്നും ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട മണം അടിച്ചതിനെ തുടർന്നു നാട്ടുകാർ
നോക്കിയപ്പോഴാണ് വീടിന്റെ ഹാളിൽ രണ്ടു പേരും കിടക്കുന്നത് കണ്ടത്. രക്തത്തിൽ കുളിച്ച് കെെ കാലുകൾ കെട്ടിയ നിലയിൽ
ഇരുവരെയും കണ്ടെത്തിയത്.തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു.

നാട്ടുകാർ വിവരം അറിയിച്ചതിനേത്തുടർന്ന് സ്ഥലത്ത് എത്തിയ ഫയർഫോഴ്സ്
സംഘമാണ് രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്.വീടിനുള്ളിൽ രക്തം ചിതറി കിടക്കുകയാണ്. അലമാര ഇളക്കി അന്വേഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ മുറിയ്ക്കുള്ളിൽ തറയിൽ കിടക്കുകയായിരുന്നു.

രണ്ടു പേരുടെയും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. രണ്ടുപേരുടെയും കൈ കാലുകൾ കൂട്ടി കെട്ടിയിരിക്കുകയായിരുന്നു.
ഷീബയെ ഷോക്ക് ഏൽപ്പിച്ചതിന്റെ ലക്ഷണങ്ങൾ
ശരീരത്തിൽ ഉണ്ട്.മകൾ വിദേശത്തായതിനാൽ
ഭാര്യയും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഇരുവരുടെയും കൈകൾ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു.ഈ ഇരുമ്പ് കമ്പിയിലേയ്ക്ക് വെെദ്യുതി പ്രവഹിക്കാൻ
ക്രമീകരണം ചെയ്തിരുന്നു. മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് ഫയർ ഫോഴ്സ് സംഘം വൈദ്യുതി
പ്രവാഹം നിർത്തിയത്.

മോഷണത്തിനായുള്ള കൊലപാതകം എന്ന് സംശയിക്കുന്നതായി സ്ഥലം സന്ദർശിച്ച കോട്ടയം ജില്ലാ പോലീസ് മേധാവി ജി ജയദേവ് പറഞ്ഞു. കാർ മോഷണം പോയതായി സ്ഥിരീകരിച്ചു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button