CrimeKeralaNews

രണ്ട് വീടുകളില്‍ മോഷണം; കുമ്പളയില്‍ ഒറ്റ രാത്രിയില്‍ കവര്‍ന്നത് 40 പവനും 40,000 രൂപയും

കുമ്പള: കാസർഗോഡ് കുമ്പളയിൽ വീടിന്‍റെ വാതിലുകള്‍ തകര്‍ത്ത് വൻ കവർച്ച. അടുത്തടുത്തുള്ള രണ്ട് വീടുകളിൽ നിന്നായി 40 പവൻ സ്വർണാഭരണങ്ങളും 40,000 രൂപയുമാണ് ഒറ്റ രാത്രിയില്‍ മോഷണം പോയത്. കുമ്പള സ്വദേശി വാസുദേവന്‍റേയും അയൽവാസി മോഹൻദാസിന്‍റേയും വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

കർണാടക ബാങ്ക് ഉദ്യോഗസ്ഥനായ വാസുദേവന്‍റെ വീട്ടിലാണ് വൻ കവർച്ച ഉണ്ടായത്. ഇവിടെ നിന്നു മാത്രം 35 പവനും 15,000 രൂപയും നഷ്ടമായി. വീടിന്റെ പിറകുവശത്തെ ജനലിന്‍റെ ഇരുമ്പ് പാളി ഇളക്കി മാറ്റിയാണ് മോഷ്ടാക്കൾ വാസുദേവന്‍റ വീട്ടിനകത്തു കടന്നത്. ബെംഗളൂരുവിലുള്ള ഭാര്യ വീട്ടിലായിരുന്നു മോഹൻദാസ് കഴിഞ്ഞ ദിവസം. ഇവിടെനിന്ന് ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 

തൊട്ടടുത്തുള്ള മോഹൻദാസിന്‍റെ വീട്ടിൽനിന്ന് കളവ് പോയത് മൂന്നര പവന്റെ സ്വർണാഭരണങ്ങളും 25,000 രൂപയുമാണ്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു. കുമ്പള സിഐ അനൂപിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെതി അന്വേഷണം ആരംഭിച്ചു.

കാസർകോട് നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതര സംസ്ഥാന തൊഴിലാളികളേയും പൊലീസ് സംശയിക്കുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button