26.2 C
Kottayam
Friday, June 5, 2026

എറണാകുളം എആര്‍ ക്യാംപില്‍ വെടിയുണ്ടകള്‍ പൊട്ടിത്തെറിച്ച സംഭവം; ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്

Must read

കൊച്ചി: എറണാകുളം എആര്‍ ക്യാംപില്‍ വെടിയുണ്ടകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥന് അബദ്ധം പറ്റിയതാണെങ്കിലും ഇതു ഗുരുതരമായ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുള്ളതായാണു സൂചന. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വൈകാതെ നടപടിയെടുക്കുമെന്നു കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എറണാകുളം എആര്‍ ക്യാമ്പിനെ നടുക്കിയ സംഭവം നടന്നത്. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരച്ചടങ്ങുകളിലും മറ്റും ആകാശത്തേക്കു വെടിവയ്ക്കാന്‍ റൈഫിളുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് പൊട്ടിത്തെറിച്ചത്. സംസ്‌ക്കാര ചടങ്ങിന് പോകുന്നതിന് മുന്നോടിയായി മെസില്‍ ചട്ടിയിലിട്ടു ചൂടാക്കുന്നതിനിടെ വെടിയുണ്ടകള്‍ പൊട്ടിത്തെറിക്കുക ആയിരുന്നു.

എആര്‍ ക്യാംപ് കമാന്‍ഡന്റാണ് അന്വേഷണം നടത്തി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.അതേസമയം, ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥര്‍ക്കു സംഭവത്തെപ്പറ്റി വിശദീകരണവും നല്‍കിയിട്ടുണ്ട്.

- Advertisement -

0.303 കാലിബര്‍ ബ്ലാങ്ക് അമ്യൂണിഷന്‍ 18 എണ്ണമാണു ചൂടാക്കാനെടുത്തതെന്നാണു വിശദീകരണത്തിലുള്ളത്. മരണപ്പെട്ട സേനാംഗത്തിന്റെ സംസ്‌കാരച്ചടങ്ങിന് ആദരമര്‍പ്പിക്കാന്‍ ഉപയോഗിക്കാനായി തോക്കുകളും വെടിയുണ്ടയും 10ന് രാവിലെ 8.15നാണു പുറത്തെടുത്തത്. വെടി വയ്ക്കുമ്പോള്‍ ബ്ലാങ്ക് അമ്യൂണിഷന്‍ കൃത്യമായി പൊട്ടും എന്നുറപ്പാക്കാനാണു പാത്രത്തിലിട്ടു വെയിലത്തു വച്ചു ചൂടാക്കാന്‍ നോക്കിയത്.

- Advertisement -

എന്നാല്‍, പാത്രത്തില്‍ ഈര്‍പ്പമുണ്ടായിരുന്നു. ഈര്‍പ്പം കളയാനായി അടുപ്പില്‍ വച്ചു ചൂടാക്കിയ പാത്രത്തിലേക്കു വെടിയുണ്ടകള്‍ ഇട്ടപ്പോള്‍ ഇവയില്‍ രണ്ടെണ്ണം പൊട്ടിത്തെറിച്ചു എന്നാണു വിശദീകരണം.3 മാസം മുന്‍പ് ഒരു സംസ്‌കാരച്ചടങ്ങില്‍ വെടി പൊട്ടാതിരുന്നതിനെ തുടര്‍ന്നു ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത്തരത്തില്‍ നടപടി നേരിടേണ്ടി വന്നേക്കാമെന്ന ആശങ്ക മൂലമാണു സമയക്കുറവുള്ളതിനാല്‍ വെടിയുണ്ട പെട്ടെന്നു ചൂടാക്കാനായി പാത്രത്തിലിട്ട് അടുപ്പില്‍ വച്ചതെന്നാണു വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week