KeralaNews

കോഴിക്കോട് ഇരുനില കെട്ടിടം തകർന്നു വീണു, ഒരാൾ മരിച്ചു

കോഴിക്കോട്: കണ്ണഞ്ചേരിയിൽ തകര്‍ന്നുവീണ ഇരുനില കെട്ടിടത്തിന് അകത്ത് നിന്ന് ഫയര്‍ഫോഴ്‍സ് രക്ഷപ്പെടുത്തിയയാള്‍ മരിച്ചു. അറുപത്തിനാലുകാരനായ എന്‍ വി രാമചന്ദ്രൻ ആണ് മരിച്ചത്. രാമചന്ദ്രന്‍റെ ഫാൻസി കടയിലേക്കുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ഈ കെട്ടിടത്തിലെ മുറിയിലായിരുന്നു. മീഞ്ചന്ത ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന രാമചന്ദ്രനെ പുറത്തെടുത്തത്. 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ് തകർന്ന് വീണത്.

https://youtu.be/VD7rcNJ24L4

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker