27.6 C
Kottayam
Sunday, June 7, 2026

ബഫർസോൺ: കേരളത്തിന് പ്രതീക്ഷ,ഭേദഗതിയ്ക്ക് സുപ്രീംകോടതിയിൽ സാധ്യത

Must read

ന്യൂഡൽഹി : ബഫർസോൺ ഹർജികളിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. വിധിയിൽ ഭേദഗതി വരുത്തിയാൽ കേരളത്തിലടക്കം ആശങ്കകൾ തീരില്ലെ എന്ന് കോടതി ചോദിച്ചു. കരട്, അന്തിമ വിജ്ഞാപനങ്ങളായവയ്ക്ക് ഇളവോടെ ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ കേരളത്തിൻ്റെ ആശങ്ക തീരില്ലെന്നാണ് വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചത്. ജനങ്ങളുടെ സാധാരണ പ്രവർത്തനങ്ങൾക്ക് യതൊരു തടസവും വരുത്താൻ കോടതി ഉദ്ദേശിക്കുന്നില്ല. എന്നാൽ ഭേദഗതി വന്നാലും ഖനനം അടക്കം പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന പ്രവർത്തനങ്ങൾക്ക് വിലക്ക് തുടരുമെന്ന് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ  ബെഞ്ച് വാക്കാൽ പരാമർശം നടത്തി.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ വീഴ്ച വന്നതായി കേരളത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേരളത്തിന്‍റെ മൂന്നില്‍ ഒരു ഭാഗം വനമാണ്. ഇതിന് ചുറ്റും ജനം തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുക അസാധ്യമാണെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൌൺസൽ നിഷേ രാജൻ ഷൊങ്കറും കോടതിയെ ധരിപ്പിച്ചു.

വനവാസികളുടെയും ആദിവാസികളുടെയും ജീവിതത്തിൽ വിപരീതഫലമാണ് വിധി വരുത്തുന്നതെന്നും വികസനപ്രവർത്തനങ്ങളെ അടക്കം വിധി പ്രതിസന്ധിയിലാക്കിയെന്നും ബത്തേരി ബ്ലോക്ക് പഞ്ചായത്തിനും മുനസിപ്പാലിറ്റിക്കുമായി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ്  പറഞ്ഞു.

- Advertisement -

വിധി കേരള ഹൈക്കോടതിയെ പോലും പ്രതിസന്ധിയിലാകുമെന്ന് പെരിയാര്‍ വാലി പ്രൊട്ടക്ഷന്‍ മൂവ്മെന്റ് എന്ന സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി കെ ബിജു വാദിച്ചു. ബഫര്‍ സോണില്‍ കാര്‍ഷിക വൃത്തിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് സെന്റര്‍ ഫോര്‍ കണ്‍സ്യുമര്‍ എഡ്യൂക്കേഷന്‍, സേവ് വെസ്റ്റേണ്‍ ഗട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വില്‍സ് മാത്യൂസും കോടതിയെ അറിയിച്ചു. 

- Advertisement -

കർഷകർക്ക് തിരിച്ചടിയാണ് വിധിയെന്ന് കർഷകസംഘടനയായ കിഫയുടെ അഭിഭാഷകർ വ്യക്തമാക്കി, ബഫര്‍ സോണ്‍ വേണ്ടെന്ന് കിഫയുടെ ഭാരവാഹിയായ ഷെല്ലി ജോസിന് വേണ്ടി  അഭിഭാഷകന്‍ എം കെ എസ് മേനോന്‍, ഉഷ നന്ദിനി എന്നിവര്‍ കോടതിയില്‍ വാദിച്ചു,

ബാങ്ക് വായ്പ്ക്ക് സ്വന്തം സ്ഥലം ഈട് വെക്കാൻ കഴിയാത്ത് അവസ്ഥയെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി എന്നാൽ ബഫർസോണിൽ നിയമപരമായി നടത്തേണ്ട കാര്യങ്ങൾക്ക് തടസമില്ലെന്ന് കോടതി നീരീക്ഷിച്ചു.  കർഷകസംഘടനകളുടെ അടക്കം വാദം കേട്ട കോടതി ഉത്തരവ് പറയാൻ മാറ്റി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week