FeaturedNews

ബജറ്റ് അവതരണം ആരംഭിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: 2021-22 വര്‍ഷത്തെ ബജറ്റ് അവതരണം ലോക്‌സഭയില്‍ ആരംഭിച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. കാര്‍ഷിക ബില്ലിനെതിരേയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

രണ്ടു കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിലെത്തിയത് കറുത്ത ഗൗണ്‍ ധരിച്ചാണ്. അതേസമയം, പൂര്‍ണമായും കടലാസ് രഹിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത ടാബ് ഉപയോഗിച്ചാണ് അവതരണം. ആന്‍ഡ്രോയിഡ്, ആപ്പിള്‍ സ്മാര്‍ട്‌ഫോണുകള്‍ക്കായി പ്രത്യേക ബജറ്റ് ആപ് തയാറാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button