News

ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പ്; കേരളമടക്കം നാലു സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ വമ്പന്‍ പദ്ധതികള്‍

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന നാല് സംസ്ഥാനങ്ങള്‍ക്ക് വന്‍ പദ്ധതികളുമായി കേന്ദ്ര ബജറ്റ് പ്രഖ്യാപനം. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് അടിസ്ഥാന വികസനത്തിനാണ് ഫണ്ട് അനുവദിച്ചത്.

കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടി ബജറ്റില്‍ വകയിരുത്തി. 1100 കിലോമീറ്റര്‍ ദേശീയപാത പദ്ധതിക്കാണ് ബജറ്റ് വിഹിതം അനുവദിച്ചത്. കൊച്ചി മെട്രോക്ക് 1,957 കോടിയുടെ സഹായം നല്‍കും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തില്‍ 11.5 കിലോ മീറ്റര്‍ ദൂരം നീട്ടും.

റോഡ് വികസനത്തിനായി തമിഴ്‌നാട്ടിന് 1.03 ലക്ഷം കോടിയും പശ്ചിമ ബംഗാളിന് 25,000 കോടിയും വകയിരുത്തി. അസമിനും തുക മാറ്റിവെച്ചിട്ടുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റര്‍ ദൂരം) 63,246 കോടി ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിന് 40,700 കോടിയും നാഗ്പൂര്‍ മെട്രോക്ക് 5900 കോടിയും ബജറ്റില്‍ വകയിരുത്തിയതായും ധനന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button