മുംബൈയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി നാല് മരണം; ഒമ്പത് പേർക്ക് പരിക്ക്

മുംബൈയിൽ ബസ് കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറി നാല് മരണം; ഒമ്പത് പേർക്ക് പരിക്ക്

മുംബൈ: കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി നാലുപേർ മരിച്ചു. മഹാരാഷ്ട്രയിലെ മുംബൈയിലെ ഭാണ്ഡൂപിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ടിന്റെ (ബെസ്റ്റ്) ബസ്സാണ് അപകടമുണ്ടാക്കിയത്. പിറകോട്ടെടുക്കുന്നതിനിടെ ബസ് കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ടാണ് ബസ് കാൽനടയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറിയതെന്ന് മുംബൈ പോലീസ് പറഞ്ഞു. എന്തുകൊണ്ടാണ് ബസ് നിയന്ത്രണം വിട്ടതെന്ന കാര്യം വ്യക്തമല്ല. അപകടത്തിന് പിന്നാലെ സ്ഥലത്ത് വലിയ പോലീസ് സംഘമെത്തി തുടർനടപടികൾ സ്വീകരിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News