ലക്നൗ: ധാരാളമായി കള്ള് കുടിക്കുന്നത് കൊവിഡിനെ തുരത്തുമെന്ന അവകാശവാദവുമായി ബി.എസ്.പി നേതാവ്. പനകളില്‍ നിന്നുള്ള പ്രകൃതിദത്തമായ കള്ള് വലിയ അളവില്‍ കുടിക്കുന്നവര്‍ക്ക് കൊവിഡ് പിടിപെടില്ലെന്നാണ് ബിഎസ്പി ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്റ് ഭീം രാജ്ഭര്‍ പറയുന്നത്. പനങ്കള്ളിന് പ്രതിരോധ ശക്തിയുണ്ടെന്നും അതിന്റെറ ഒരുതുള്ളി ഗംഗയിലെ ജലത്തെക്കാള്‍ പവിത്രമാണെന്നും അദ്ദേഹം പറയുന്നു.
രാസ്ര മേഖലയില്‍ ഒരു പാര്‍ട്ടി പരിപാടി അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കള്ളിന്റെ ഔഷധഗുണങ്ങളെ സംബന്ധിച്ച് ബിഎസ്പി നേതാവ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. ആളുകള്‍ വലിയ അളവില്‍ പനങ്കള്ള് കുടിച്ചാല്‍ അവരെ കൊവിഡ് ബാധിക്കില്ല. രാജ്ഭര്‍ സമുദായത്തില്‍പ്പെട്ട ആളുകള്‍ കുട്ടികളെ വളര്‍ത്തുന്നത് തന്നെ പനങ്കള്ള് കുടിപ്പിച്ചാണ്’ എന്നായിരുന്നു വാക്കുകള്‍.
നേരത്തെ കള്ളിനെ ഔഷധഗുണങ്ങളെ സംബന്ധിച്ച് വിശദീകരണവുമായി വി.ശ്രീനിവാസ് ഗൗഡും രംഗത്തെത്തിയിരുന്നു. കള്ളുകുടി പതിവാക്കിയാല്‍ കാന്‍സര്‍ ഉള്‍പ്പെടെ പതിനഞ്ചോളം രോഗങ്ങളെ തുരത്താമെന്നായിരുന്നു വാക്കുകള്‍. പനയില്‍ നിന്ന് പ്രകൃതിദത്തമായെടുക്കുന്ന കള്ളിന് ഔഷധമൂല്യമുണ്ട് ഇത് പതിവായി കുടിച്ചാല്‍ രോഗങ്ങളെ തുരത്താമെന്ന് പഠനങ്ങള്‍ വഴി തെളിഞ്ഞിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.