31.5 C
Kottayam
Friday, November 29, 2024

സഹോദരന്മാരെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവം: വാകത്താനം പുത്തൻചന്ത സ്വദേശികളായ നാലു പേർക്കെതിരെ കേസെടുത്ത് പൊലീസ്

Must read

കോട്ടയം : വാകത്താനത്ത് വാഹനം തടഞ്ഞ് നിർത്തി സഹോദരന്മാരെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പുത്തൻ ചന്ത സ്വദ്ദേശികളായ നാലു പേർക്കെതിരെ കേസെടുത്ത് പൊലീസ്. വാകത്താനം വഴുതക്കുന്നേൽ ഡിജി മർക്കോസ് , കർണ്ണാടക ഷിമോഗയിൽ താമസിക്കുന്ന വഴുതനക്കുന്നേൽ തോമസ് സി രഞ്ചി , പുത്തൻചന്ത സ്വദേശി ഷിബു സി നൈനാൻ , ഇവരുടെ ബന്ധുവായ സ്ത്രീ എന്നിവർക്കെതിരെയാണ് വാകത്താനം പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ജനുവരി ആദ്യമായിരുന്നു കേസിനാസ്പദമായ സംഭവം. വാകത്താനം സ്വദേശികളായ സഹോദരന്മാർ ജോലി സംബന്ധമായ കാര്യങ്ങൾക്കായി പോകുന്നതിനിടെ അക്രമി സംഘം വാഹനം തടഞ്ഞ് നിർത്തി ആക്രമണം നടത്തുകയും , കവർച്ച ചെയ്യുകയുമായിരുന്നു. ഇവർ വന്ന വാഹനം റോഡിൽ മാർഗതടസമുണ്ടാക്കി തടഞ്ഞ ശേഷം, പുറത്തിറക്കി പ്രതികൾ ആക്രമണം നടത്തുകയായിരുന്നു.

അസഭ്യം വിളിച്ച് ഭീഷണി മുഴക്കിയെത്തിയ അക്രമി സംഘം ഇവരെ കയ്യേറ്റം ചെയ്യുകയും കയ്യിൽ കിടന്ന രണ്ടു പവൻ വരുന്ന സ്വർണ ചെയിൻ വലിച്ച് പൊട്ടിച്ചെടുക്കുകയുമായിരുന്നു. ആക്രമണത്തിൽ സഹോദരന്മാർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിന് ശേഷം വാകത്താനം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല.

ഇതേ തുടർന്ന് സഹോദരന്മാർ ചങ്ങനാശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി എം പി ഫയൽ ചെയ്യുകയായിരുന്നു. വാദം കേട്ട കോടതി പ്രതികൾക്ക് എതിരെ കേസെടുക്കാനും വിശദമായി അന്വേഷണം നടത്താനും വാകത്താനം പോലീസിന് നിർദ്ദേശം നൽകി.

ഇതിൻറെ അടിസ്ഥാനത്തിലാണ് വാകത്താനം പോലീസ് പ്രതികൾക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയത്. തുടർന്ന് അന്വേഷണം നടത്തി വാകത്താനം പൊലീസ് തുടർ നടപടികൾ സ്വീകരിക്കും. കേസിലെ പ്രതികളായ രണ്ടുപേർ മുൻപ് സ്ത്രീ പീഡനത്തിനും, തട്ടിപ്പിനും, സമൂഹമാധ്യമങ്ങളിലൂടെ ബിഷപ്പിനെ അപകീർത്തിപ്പെടുത്തിയതിനും കേസിൽ പ്രതിയാക്കപ്പെട്ടവരാണ്.

ഇത് കൂടാതെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലും, സ്വകാര്യ സ്ഥാപനത്തിൻറെ പേരും സാമൂഹിക മാധ്യമ അക്കൗണ്ടുകളും ദുരുപയോഗം ചെയ്തതിനും ഇരുവരും നിലവിൽ അന്വേഷണം നേരിടുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മേപ്പയ്യൂരിൽ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കൊയിലാണ്ടി മുത്താമ്പിപുഴയില്‍ നിന്നുമാണ് മേപ്പയ്യൂര്‍ സ്വദേശി സ്നേഹയുടെ (25) മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം യുവതി പുഴയില്‍ ചാടിയെന്ന് സംശയമുണ്ടായിരുന്നു....

ശബരിമലയിൽ കഴിഞ്ഞ തവണത്തെക്കാൾ 15 കോടി കോടി അധികവരുമാനം; കണക്കുകള്‍ ഇങ്ങനെ

പത്തനംതിട്ട: ശബരിമലയിൽ ഇക്കുറി വരുമാനത്തിൽ വൻ വർധനവെന്ന് ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്‍റെ കാര്യത്തിൽ ഇക്കുറി വലിയ വർധനവുണ്ടെന്നാണ് ദേവസ്വം പ്രസിഡന്‍റ് വിവരിച്ചത്. കഴിഞ്ഞ വർഷം...

കനത്ത മഴ; തമിഴ്നാട്ടിലെ ചില ജില്ലകളിലും പുതുച്ചേരിയിലും സ്കൂളുകൾക്കും കോളജുകൾക്കും അവധി

ചെന്നൈ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ മുന്നറിയിപ്പ്. ചില ജില്ലകളിൽ സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കൽപേട്ട്, കടലൂർ എന്നിവിടങ്ങളിലാണ് ഇന്ന് സ്കൂളുകൾക്കും കോളേജുകൾക്കും...

സ്വർണക്കവർച്ച കേസ്; ഡ്രൈവർ അർജുൻ്റെ അറസ്റ്റിന് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന് പൊലീസ്

മലപ്പുറം: സ്വർണകവർച്ച കേസിൽ ഡ്രൈവർ അർജുൻ അറസ്റ്റിലായെങ്കിലും ഇതിന് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന് പൊലീസ്. പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലാണ് ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്. കേസിൽ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും

ഈരാറ്റുപേട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും വിധിച്ചു. ഈരാറ്റുപേട്ട ചിറക്കടവ് മൂന്നാംമൈല്‍ മാടപ്പള്ളി ഇടമനയില്‍ അഖില്‍ സാബുവിനെയാണ് (25) 55 വര്‍ഷം കഠിനതടവിന് ഈരാറ്റുപേട്ട...

Popular this week