29.4 C
Kottayam
Saturday, June 6, 2026

അച്ഛന്റെ സംസ്കാരത്തെച്ചൊല്ലി തർക്കം, പരിഹാരത്തിന് മൃതശരീരം രണ്ട് കഷ്ണമാക്കണമെന്ന് ഒരുമകൻ, ഒടുവിൽ സംഭവിച്ചത്

Must read

ഭോപ്പാൽ: പിതാവിൻ്റെ ശവസംസ്‌കാരം നടത്തുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിലുള്ള തർക്കം പൊലീസ് സ്റ്റേഷനിലെത്തി.  മധ്യപ്രദേശിലാണ് സംഭവം. തർക്കം മൂത്തതോടെ മൃതദേഹം രണ്ടായി മുറിച്ച് പ്രത്യേകം സംസ്‌കാരങ്ങൾ നടത്താനാണ് കുടുംബം തീരുമാനിച്ചത്.

എന്നാൽ പൊലീസ് എത്തി സ്ഥിതി​ഗതികൾ ശാന്തമാക്കി. ഞായറാഴ്ചയാണ് 85 കാരനായ ധ്യാനി സിംഗ് ഘോഷ് മരിച്ചത്. തുടർന്ന് അന്ത്യകർമങ്ങളെക്കുറിച്ച് അദ്ദേഹത്തിൻ്റെ രണ്ട് മക്കളായ ദാമോദർ സിങ്ങും കിഷൻ സിങ്ങും തമ്മിൽ സംഘർഷമുണ്ടായി.

രോഗിയായ പിതാവിനെ പരിചരിച്ച ദാമോദർ അന്ത്യകർമങ്ങൾക്കായി തയ്യാറെടുക്കുന്നതിനിടെയാണ് കിഷൻ കുടുംബത്തോടൊപ്പം എത്തിയത്. തുടർന്ന് അന്ത്യകർമങ്ങൾ നടത്തുന്നതിനെക്കുറിച്ച് ഇരുവരും തർക്കമുണ്ടായി. തുടർന്ന് മകൻ കിഷൻ പിതാവിന്റെ ശരീരത്തെ രണ്ടായി വിഭജിച്ച് ഓരോരുത്തർക്കും വെവ്വേറെ ശവസംസ്കാരം നടത്താമെന്ന് നിർദേശം വെച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും അഭ്യർത്ഥനകൾ വകവയ്ക്കാതെ ഇയാൾ തീരുമാനത്തിൽ ഉറച്ചുനിന്നു. തുടർന്ന് ഏകദേശം അഞ്ച് മണിക്കൂറോളം മൃതദേഹം വീടിന് പുറത്ത് കിടത്തി.

പ്രശ്‌നം പരിഹരിക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ എത്തി സഹോദരങ്ങൾക്കിടയിൽ മധ്യസ്ഥത ചർച്ച നടത്തി. ഒടുവിൽ കുടുംബത്തിൻ്റെ സമ്മതപ്രകാരം ദാമോദർ അന്ത്യകർമങ്ങൾ നടത്തുമെന്ന് തീരുമാനിച്ചു. പൊലീസിൻ്റെ മേൽനോട്ടത്തിൽ കിഷനും കുടുംബവും ശവസംസ്‌കാരത്തിൽ പങ്കെടുത്തതോടെ തർക്കം അവസാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week