കൊച്ചി:മലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർന്ന താരത്തിന് വാഹനങ്ങളോടുള്ള താല്പര്യം വളരെ വലുതാണ്. പുത്തൻ വാഹനങ്ങൾ ഹരമാക്കിയ ദുൽഖർ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി തന്റെ ഗാരേജിലെ സൂപ്പർ കാറുകളുടെ കളക്ഷനുകൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. വിന്റേജ് കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട് ദുൽഖറിന്. ഇപ്പോഴിതാ തന്റെ കാർ വീഡിയോയ്ക്ക് താഴെ വന്ന കമന്റിന് ദുൽഖർ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
‘ബ്രോ നമ്മുടെ നാട്ടിയെ റോഡുകളുടെ അവസ്ഥയും സ്പീഡ് ബ്രേക്കറുകളുമെല്ലാം വച്ച് നിങ്ങള്‍ ഈ കാറുകളെല്ലം ഇന്ത്യയില്‍ എവിടെയാണ് ഓടിക്കുന്നതെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. ശാരാശരി 10 കിലോമീറ്ററെങ്കിലും വോഗതയില്‍ നിങ്ങള്‍ ഈ ഓരോ കാറും വിടെ എത്ര തവണ ഓടിച്ചിട്ടുണ്ട്’, എന്നായിരുന്നു ആരാധകന്റെ കമന്‍റ്. ഇത് ശ്രദ്ധയിൽപ്പെട്ട ദുൽഖർ ഉടൻ തന്നെ മറുപടിയും നൽകി.
‘അവിടെ മാന്‍ഹട്ടനില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഇത് ഇന്ത്യയിലും ഓടിക്കാം. ഇതില്‍ GT3 ഒഴികെയുള്ളവയെല്ലാം ചെന്നൈ- കൊച്ചി- ബാംഗ്ലൂർ റോഡുകളിൽ ഞങ്ങള്‍ ഡ്രൈവ് ചെയ്തിട്ടുണ്ട്. കാരണം GT3യില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് എനിക്കൊരല്‍പം ആശങ്കയുണ്ട്’, എന്നായിരുന്നു ദുല്‍ഖർ നൽകിയ മറുപടി.
ഛുപ് എന്ന ബോളിവുഡ് ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. സെപ്റ്റംബര്‍ 23ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടി ആയിരുന്നു ഇത്. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തിയത്.
അടുത്തിടെ പുറത്തിറങ്ങിയ സീതാ രാമം എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 5ന് റിലീസ് ചെയ്ത ഈ ചിത്രം തെന്നിന്ത്യയില്‍ മറ്റൊരു മെഗാഹിറ്റായി മാറി. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്.