29.1 C
Kottayam
Saturday, May 4, 2024

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നാലു മലയാളികളെന്ന് സ്ഥിരീകരണം,ജീവനക്കാരെല്ലാം സുരക്ഷിതര്‍,ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു

Must read

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയെയില്‍ നാലു മലയാളികളുണ്ടെന്ന് സ്ഥിരീകരണം.കപ്പലിന്റെ ക്യാപ്റ്റന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പി ജി സുനില്‍ കുമാര്‍, ആലുവ സ്വദേശി ഷിജു ഷേണായ് , കണ്ണൂര്‍ മേലേക്കണ്ടി പ്രജിത്ത്, ആലുവ സ്വദേശി ഡിജോ പാപ്പച്ചന്‍ എന്നിവരെ കുറിച്ചുള്ള വിവരം ഇറാന്‍ കൈമാറി.

ഇന്ത്യ, ലാത്വിയാ, ഫിലിപ്പിന്‍സ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 23 ജീവനക്കാരാണ് കപ്പലിലുളളത്. കപ്പലിലുള്ള 18 ഇന്ത്യക്കാരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരണം.കപ്പലില്‍ ബന്ദികളായിട്ടുള്ള മലയാളികള്‍ അടക്കമുള്ളവര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കപ്പലിലെ ജീവനക്കാരുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിരുന്നു.

ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതിന്റെയും ജോലി ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തുവിട്ടത്. കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ കപ്പല്‍ കമ്പനി അധികൃതര്‍ കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ കപ്പലിനുള്ളിലെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week