തിരുവനന്തപുരത്തിന് പിന്നാലെ ജപ്പാനിൽ; യുകെയുടെ എഫ് 35 വീണ്ടും പണിമുടക്കി

F 35 കെട്ടിവലിച്ച് ഹാങ്ങറിലേക്ക് നീക്കി, ഇനി അറ്റകുറ്റപ്പണി; വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്

ടോക്യോ: യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടർന്ന് ബ്രീട്ടിഷ് യുദ്ധവിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യിപ്പിച്ചതായി റിപ്പോർട്ട്. യുകെ റോയൽ എയർഫോഴ്സിൻ്റെ എഫ്-35ബി യുദ്ധവിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയതെന്നും ഇതിനെ തുടർന്ന് വിമാനത്താവളത്തിലെ ചില സർവീസുകൾ വൈകിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സമീപകാലത്ത് ഇത് രണ്ടാം തവണയാണ് ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം തകരാറിലാകുന്നത്. ജൂൺ 14-ന്, യുകെയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള യാത്രക്കിടെ ഒരു എഫ്-35ബി യുദ്ധവിമാനം ഹൈഡ്രോളിക് തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തരമായി നിലത്തിറക്കിയിരുന്നു. 38 ദിവസമാണ് തിരുവനന്തപുരത്ത് എഫ്-35 നിർത്തിയിടേണ്ടി വന്നു.

പിന്നീട് യുകെയുടെയും വിമാന കമ്പനിയുടെയും വിദഗ്ദരെത്തി പലതവണ പരിശ്രമിച്ചിട്ടാണ് തകരാർ പരിഹരിച്ച് വിമാനം തിരികെ പോയത്. അഞ്ചാം തലമുറയിൽപ്പെട്ട ഈ സ്റ്റെൽത്ത് യുദ്ധവിമാനം യുകെയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിൻ്റെ ഭാഗമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News