കൊവിഡ് കാലത്ത് വര്‍ക്ക് അറ്റ് ഹോം വ്യാപകമായതോടെ പല രസകരമായ സംഭവങ്ങളും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അത്തരമൊരു വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വരനായി വിവാഹ വേദിയില്‍ ഇരിക്കുമ്പോള്‍ പോലും ലാപ്ടോപ്പില്‍ ജോലി ചെയ്യുന്ന യുവാവിനെയാണ് വിഡിയോയില്‍ കാണുന്നത്.
വിവാഹ വേദിയില്‍ മടിയില്‍ ലാപ്ടോപ്പുമായി ഇരുന്ന് ജോലി ചെയ്യുന്ന യുവാവിനെ കണ്ട് വധുവും ബന്ധുക്കളുമെല്ലാം ചിരിക്കുന്നതും വിഡിയോയില്‍ കാണാന്‍ സാധിക്കും. വിഡിയോ വൈറലായതോടെ രസകരമായ കമന്റുകളും എത്തി.
മഹാരാഷ്ട്രയിലാണ് ഈ വര്‍ക്ക് ഫ്രം വെഡിങ് അരങ്ങേറിയത്.കൊവിഡ് പ്രതിസന്ധി മൂലം ഭൂരിഭാഗം പേരും വീട്ടില്‍ തന്നെ ഇരുന്ന് ജോലി ചെയ്യുകയാണ്. ഇതോടെ ഇത്തരത്തില്‍ നിരവധി രസകരമായ വീഡിയോകളാണ് പുറത്ത് വന്നത്.