റായ്പുര്‍: വിവാഹച്ചടങ്ങിനുശേഷം വധൂവരന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ ജാഞ്ജീര്‍-ചമ്പ ജില്ലയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. വധുവരന്‍മാരും കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരുമാണ് മരിച്ചത്.
ശിവ്‌രിനാരായണ്‍ പട്ടണത്തില്‍ ശനിയാഴ്ച രാത്രി നടന്ന വിവാഹച്ചടങ്ങിനുശേഷം പുലര്‍ച്ചെ മടങ്ങുകയായിരുന്നു സംഘം. ബലോദയിലുള്ള ശുഭം സോണി എന്ന യുവാവും ശിവ്‌രിനാരായണ്‍ സ്വദേശിനിയുമാണ് വിവാഹിതരായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എതിര്‍വശത്തുനിന്നു വന്ന ട്രക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്.
#accident at Mulmula @Janjgir #Chhattisgarh ,5 persons including bride n groom , reportedly died. pic.twitter.com/sfiClhLZ5p
— Partha Sarathi Behera (@BeheraTOI) December 10, 2023
വധു ഉള്‍പ്പെടെ നാല് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനുകീഴടങ്ങി. കാര്‍ ഓടിച്ചിരുന്ന വരന്റെ അച്ഛന്‍ ഓംപ്രകാശ് സോണിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
#Chhattisgarh
— Anshuman Sharma (@anshuman_sunona) December 10, 2023
जांजगीर चाम्पा ज़िले में दर्दनाक सड़क हादसे में
दुल्हन सहित 5 की मौत।
पामगढ से अकलतरा की ओर जा रही कार को अनियंत्रित ट्रक ने मारी ठोकर।
ट्रक चालक ट्रक छोड़ कर फरार हो गया है।#accident @spjanjgirchampa pic.twitter.com/5EpDLwfCYk
അപകടത്തെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിനുശേഷം ട്രക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട െൈഡ്രവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.