24.9 C
Kottayam
Saturday, June 6, 2026

‘കാണേണ്ടവിധത്തിൽ കണ്ടാൽ ഉടൻ കണക്ഷനെന്ന് ഓഫർ ‘കണ്ടു വിജിലൻസിനൊപ്പം, കെ.എസ്.ഇ.ബി ഓവർസിയർ10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ

Must read

വയനാട് :വൈദ്യുതി കണക്ഷൻ നൽകുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഓവർസിയർ അറസ്റ്റിൽ. മുട്ടിൽ കെഎസ്ഇബി ഓഫീസിലെ ഓവർസിയർ ചെല്ലപ്പനാണ് അറസ്റ്റിലായത്. തൃക്കൈപ്പറ്റ സ്വദേശിയിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചെല്ലപ്പൻ വയനാട് വിജിലൻസ് യൂണിറ്റിന്റെ പിടിയിലാവുന്നത്.

പരാതിക്കാരൻ പുതുതായി നിർമിക്കുന്ന വീട്ടിൽ നിർമാണപ്രവൃത്തികൾക്കായി വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നതിന് മേയ് രണ്ടാംവാരം ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. അപേക്ഷ നൽകി രണ്ടുദിവസത്തിനുശേഷം മുട്ടിൽ കെഎസ്ഇബി ഓഫീസിൽനിന്ന് ഓവർസിയറെത്തി സ്ഥലം പരിശോധിച്ചു. വൈദ്യുതി കണക്‌ഷന് ഫീസ് അടയ്ക്കാനും നിർദേശിച്ചു.

- Advertisement -

- Advertisement -

12-ന് പരാതിക്കാരൻ 3,914 രൂപ മുട്ടിൽ കെഎസ്ഇബി ഓഫീസിൽ അടച്ചു. തുടർന്ന് വൈദ്യുതി കണക്‌ഷനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഓവർസിയർ ചെല്ലപ്പനെ നേരിൽ കാണണമെന്ന് ഓഫീസിലുള്ളവർ അറിയിച്ചു. ഇതുപ്രകാരം പരാതിക്കാരൻ ചെല്ലപ്പനെ നേരിൽ കണ്ടെങ്കിലും മീറ്റർ സ്റ്റോക്കില്ലെന്ന് പറയുകയും അടുത്തദിവസം വരാനും ആവശ്യപ്പെട്ട് തിരിച്ചയച്ചു.

- Advertisement -

13-ന് പരാതിക്കാരൻ വീണ്ടും എത്തിയപ്പോൾ കാണേണ്ട വിധത്തിൽ തന്നെക്കണ്ടാൽ പ്രയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തി ഉടനെ കണക്‌ഷൻ നൽകാമെന്നും അതിന് 10,000 രൂപ കൈക്കൂലിയായി നൽകണമെന്നും ചെല്ലപ്പൻ ആവശ്യപ്പെട്ടു. കൈക്കൂലി നൽകിയില്ലെങ്കിൽ സീനിയോറിറ്റി പ്രകാരമേ വൈദ്യുതി കണക്‌ഷൻ തരാൻ സാധിക്കുകയുള്ളുവെന്നും ചെല്ലപ്പൻ അറിയിച്ചു.

ഈ വിവരം പരാതിക്കാരൻ വയനാട് വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് മുട്ടിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വെച്ച് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ചെല്ലപ്പനെ അറസ്റ്റു ചെയ്യുകയായിരുന്നു. ചെല്ലപ്പനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week