24.6 C
Kottayam
Friday, June 5, 2026

കടയുടെ ലൈസൻസ് പുതുക്കാന്‍ 10000 രൂപ കൈക്കൂലി,ബൈക്കിലെത്തി പണം വാങ്ങി;കൊച്ചിയിൽ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ

Must read

കൊച്ചി: കടയ്ക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന്  കൈക്കൂലി ആവശ്യപ്പെട്ട ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ. കൊച്ചി കോർപ്പറേഷനിലെ 16-ാം സർക്കിൾ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  അഖിൽ ജിഷ്ണു ആണ് വിജിലൻസിന്റെ പിടിയിലായത്. പാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകുന്നതിനായാണ് അഖിൽ 10,000 രൂപ കൈക്കൂലി വാങ്ങിയത്.

പരാതിക്കാരനായ കടക്കാരൻ സ്ഥാപനത്തിന്‍റെ ലൈസൻസ് പുതുക്കി നൽകാനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ ലൈസൻസ് പുതുക്കാൻ അഖിൽ ജിഷ്ണു പണം ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാൻ വിജിലൻസിൽ അറിയിച്ചു. തുടർന്നാണ് വിജിലൻസ് സംഘം പ്രതിയെ പിടികൂടുന്നത്. വിജിലൻസ് പറഞ്ഞതനുസരിച്ച് കച്ചവടക്കാരൻ പണം നൽകാമെന്ന് അഖിലിനെ അറിയിച്ചു.

- Advertisement -

ഇതുപ്രകാരം പണം വാങ്ങാനായി അഖിൽ ബൈക്കിലെത്തി. തുടർന്ന് പണം കൈമാറി. വിജിലന്‍സ് നൽകിയ ഫിനോഫ്തിലിൻ പുരട്ടിയ നോട്ടുകളാണ് കടക്കാരൻ അഖിലിന് കൈമാറിയത്. പിന്നാലെ വിജിലൻസ് എത്തി അഖിലിനെ കൈയ്യോടെ പിടികൂടുകയായിരുന്നു.

- Advertisement -

 വിജിലൻസ് മദ്ധ്യമേഖല പൊലീസ് സൂപ്രണ്ട്  എസ്. ശശിധരൻ ഐ.പി.എസിന്‍റെ മേൽനോട്ടത്തിൽ വിജിലൻസ് എറണാകുളം യൂണിറ്റ് ഡി.വൈ.എസ്.പി ജി. സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 10,000 രൂപ വിജിലൻസ് കണ്ടെടുത്തു.

ഇൻസ്പെക്ടർമാരായ ബിജോയ്, ജിജിൻ ജോസഫ് സബ് ഇൻസ്പെക്ടർമാരായ  ജോഷി ജേക്കബ്, സുകുമാരൻ, ഉണ്ണികൃഷ്ണൻ, സി.പി.ഒ മാരായ സുനിൽകുമാർ,  ജിജിമോൻ, പ്രമോദ്കുമാർ, ധനേഷ്, മനു, എന്നിവർ സംഘത്തിലുണ്ടായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week