പരോളിനായി 1.80 ലക്ഷം രൂപ കൈക്കൂലി; ജയില്‍ ഡിഐജിക്കെതിരേ വിജിലന്‍സ് കേസ്

തിരുവനന്തപുരം: ജയില്‍ ആസ്ഥാനത്തെ ഡിഐജി എം.കെ. വിനോദ്​കുമാറിനെതിരേ കൈക്കൂലിക്കേസ്. പരോൾ അനുവദിക്കാനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ചെയ്തത്. വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ജയിലിനുള്ളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതായും തടവുപുള്ളികളുടെ പരോളിനായി കൈക്കൂലി വാങ്ങുന്നതായും വിനോദ് കുമാറിനെതിരേ പരാതി ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ഇന്റലിജന്‍സാണ് വിജിലന്‍സിന് വിവരങ്ങള്‍ കൈമാറിയത്. തുടര്‍ന്ന് വിജിലന്‍സ് കേസെടുക്കുകയായിരുന്നു. വിജിലന്‍സിന്റെ അന്വേഷണ പുരോഗതിറിപ്പോര്‍ട്ട് പരിഗണിച്ച്  സര്‍ക്കാര്‍ നടപടിയുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News