സഹോദരപുത്രിയ്‌ക്കൊപ്പം കിടക്ക പങ്കിട്ടു,കട്ടിലിൽ കെട്ടിയിട്ട് യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി; ശൗചാലയത്തില്‍ ഒഴുക്കി

സാവോ പോളോ: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി ശൗചാലയത്തില്‍ ഉപേക്ഷിച്ചശേഷം യുവതി പോലീസില്‍ കീഴടങ്ങി. ബ്രസീലിലെ സാവോ പോളോയ്ക്ക് സമീപം അതിബായിയിലാണ് സംഭവം. തന്റെ സഹോദരപുത്രിക്കൊപ്പം ഭര്‍ത്താവ് കിടക്ക പങ്കിടുന്ന കാഴ്ച കണ്ടതിന് പിന്നാലെയാണ് യുവതി 39-കാരനായ ഭര്‍ത്താവിനെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുവതിക്കെതിരേ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു.

യുവതിയുടെ സഹോദരപുത്രിയായ 15-കാരിയുമായി ഭര്‍ത്താവ് ശാരീരികബന്ധം പുലര്‍ത്തിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഇതോടെ തന്നെ വഞ്ചിച്ച ഭര്‍ത്താവിനോട് പ്രതികാരംചെയ്യാന്‍ യുവതി തീരുമാനിക്കുകയായിരുന്നു.

ഭര്‍ത്താവിനെ കട്ടിലില്‍ കൈകാലുകള്‍ കെട്ടിയിട്ടശേഷമാണ് കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം വെട്ടിമാറ്റിയതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുറിച്ചെടുത്ത ജനനേന്ദ്രിയം പിന്നീട് ശൗചാലയത്തില്‍ ഒഴുക്കികളഞ്ഞതായും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

ഭര്‍ത്താവിനെ ആക്രമിച്ചശേഷം യുവതി തന്നെയാണ് പോലീസ് സ്‌റ്റേഷനിലെത്തി വിവരമറിയിച്ചത്. താന്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയെന്ന് പറഞ്ഞ് യുവതി സംഭവമെല്ലാം പോലീസിനോട് വിശദീകരിക്കുകയായിരുന്നു. മുറിച്ചുമാറ്റിയാലും ഇത് തുന്നിച്ചേര്‍ക്കാന്‍ കഴിയുമെന്ന് താന്‍ കേട്ടിരുന്നതായും അതിനാലാണ് മുറിച്ചുമാറ്റിയ ഭാഗം ശൗചാലയത്തില്‍ ഒഴുക്കികളഞ്ഞതെന്നും പ്രതി പോലീസിനോട് പറഞ്ഞിരുന്നു.

ഭാര്യയുടെ ആക്രമണത്തില്‍ പരിക്കേറ്റ 39-കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News