ഹൂസ്റ്റൺ: ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ വീഴ്ത്തി ബ്രസീൽ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ബ്രസീലിന്റെ ജയം. 95-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് കാനറികൾക്കായി വിജയഗോൾ നേടിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ബ്രസീൽ രണ്ടുഗോളടിച്ചത്. 29-ാം മിനിറ്റിൽ കയ്ഷു സാനോ ഏഷ്യൻ കരുത്തർക്കായി വലകുലുക്കി. ഡാനിലോയുടെ പാസ് കൃത്യമായി ഇന്റർസെപ്റ്റ് ചെയ്ത് മുന്നേറിയ സാനോ കസമിറോയെ ഡ്രിബിൾ ചെയ്ത് മുന്നേറി. പിന്നാലെ ബോക്‌സിന് പുറത്തുനിന്ന് ഉഗ്രൻ ഷോട്ടിലൂടെ വലകുലുക്കി. രണ്ടാം പകുതിയിൽ ഹെഡർ ഗോളിലൂടെ കാസമിറോ തിരിച്ചടിച്ചു. പിന്നാലെ 95-ാം മിനിറ്റിൽ മാർട്ടിനെല്ലിയിലൂടെ വിജയഗോൾ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


