25.5 C
Kottayam
Saturday, June 6, 2026

ശിവമോഗയിലെ കോളജില്‍ വിദ്യാര്‍ഥികളുടെ പൂണൂല്‍ ബലമായി അഴിപ്പിച്ചെന്ന് പരാതി; പ്രതിഷേധവുമായി ബ്രാഹ്‌മണ സമൂഹം

Must read

ബംഗളൂരു: ശിവമോഗ ആദിചുഞ്ചനഗിരി ഇന്‍ഡിപെന്‍ഡന്റ് പി.യു കോളജിലെ രണ്ട് രണ്ടാം പി.യു വിദ്യാര്‍ഥികളുടെ പൂണൂല്‍ അഴിപ്പിച്ചതായി പരാതി. ബുധനാഴ്ച സി.ഇ.ടി എഴുതാന്‍ സെന്ററിലേക്ക് പ്രവേശിക്കുമ്പോഴാണ് വിദ്യാര്‍ഥികളുടെ പൂണൂല്‍ സുരക്ഷാ ജീവനക്കാര്‍ ബലമായി അഴിപ്പിച്ചത്. സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്ന് പ്രതിനിധി സംഘത്തെ അറിയിച്ച ഡെപ്യൂട്ടി കമീഷണര്‍, സമാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.

പൂണൂല്‍ ബലമായി സുരക്ഷാ ജീവനക്കാര്‍ ഊരിമാറ്റിയ സംഭവം ബ്രാഹ്‌മണ സമൂഹത്തിന്റെ രോഷത്തിന് വഴിവെച്ചു. ഡെപ്യൂട്ടി കമീഷണര്‍ ഗുരുദത്ത ഹെഗ്ഡെയെ കണ്ട മുന്‍ എം.എല്‍.എ കെ.ബി. പ്രസന്ന കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ ഉചിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

- Advertisement -

കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളുടെ ‘ജനിവര’ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ എതിര്‍ത്തു. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചു. എതിര്‍ക്കാത്ത മറ്റുള്ളവരെ അത് നീക്കം ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

- Advertisement -

സുരക്ഷാ ജീവനക്കാര്‍ ‘ജനിവര’ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞത് നിര്‍ഭാഗ്യകരമാണ്. സംഭവത്തെ ശക്തമായി അപലപിക്കുകയും ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെടുകയും ചെയ്യുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പ്രസന്ന കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week