25.6 C
Kottayam
Thursday, June 4, 2026

ബ്രഹ്മപുരം തീപിടിത്തം: കോർപറേഷൻ 19.12 കോടി നഷ്ടപരിഹാരം നല്‍കണം? നടപടിയുമായി സോ​ൺ​ഡ ഇ​ൻ​ഫ്രാ​ടെ​ക്

Must read

കൊച്ചി: ബ്രഹ്മപുരത്ത് ബയോമൈനിങ്ങിന് അനുമതി നിഷേധിച്ചതിന് പിന്നാലെ കൊച്ചി കോർപറേഷനും കെഎസ്ഐഡിസിക്കുമെതിരെ കരാർ കമ്പനിയായിരുന്ന സോൺഡ ഇൻഫ്രാടെക് കമ്പനി ആർബിട്രേഷൻ നടപടി ആരംഭിച്ചു. ഒത്തുതീർപ്പ് വ്യവസ്ഥയെന്ന നിലയിൽ 19.12 കോടിയാണ് സോൺഡ കൊച്ചി കോർപറേഷനിൽ നിന്ന് ആവശ്യപ്പെടുന്നത്.

ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യത്തിലുണ്ടായ തീപിടിത്തത്തിനു ശേഷം ബയോമൈനിങ് നടത്താൻ അനുമതി നിഷേധിച്ചത് കരാർ ലംഘനമാണെന്ന് ആർബിട്രേഷൻ നോട്ടീസിൽ പറയുന്നു. സിക്കിം ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് പയസ് സി. കുര്യാക്കോസിനെയാണ് ആർബിട്രേറ്ററായി നിയോഗിച്ചത്. കോർപറേഷനും കെ.എസ്.ഐ.ഡി.സിയും 30 ദിവസത്തിനകം തങ്ങളുടെ തീരുമാനം അറിയിക്കണം.

പ്രവൃത്തിക്ക് അനുമതി നൽകുന്നത് മുതൽ ഓരോ കാര്യങ്ങളിലും തീരുമാനമെടുക്കുന്നതിൽ കാലതാമസം വരുത്തി. പ്ലാന്റിൽ അടിസ്ഥാന സംവിധാനങ്ങൾ സജ്ജമാക്കിയില്ല, ക്യാപിങ്ങിന് അനുമതി നൽകിയില്ല, പ്ലാന്റിൽ വൈദ്യുതി കണക്ഷനോ സുഗമമായ യാത്രാ സൗകര്യമോ ഒരുക്കിയില്ല, ഫണ്ട് നൽകുന്നതിൽ വീഴ്ചവരുത്തി എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് കോർപറേഷനെതിരെ കമ്പനി ഉന്നയിക്കുന്നത്.

50 ശതമാനം പ്രവൃത്തിയും പൂർത്തിയാക്കിയതിനുള്ള പ്രതിഫലമായി 8.23 കോടി ആവശ്യപ്പെട്ട് ഏപ്രിൽ രണ്ടിന് കോർപറേഷന് കത്ത് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ബയോമൈനിങ് പുരോഗതി വിലയിരുത്തുന്നതിനായി സംയുക്ത പരിശോധന നടത്തണമെന്ന അഭ്യർഥനയും പരിഗണിച്ചില്ല.

- Advertisement -

കരാർ കാലാവധി അവസാനിച്ചുവെന്ന കാരണം പറഞ്ഞ് പദ്ധതി പ്രദേശത്തുനിന്ന് സോൺഡയുടെ മെഷിനുകൾ മാറ്റാൻ അനുവദിച്ചില്ല. കരാറിന് വിരുദ്ധമായി പ്രതിഫലം തടഞ്ഞതിനും മെഷിനുകൾ പിടിച്ചുവെച്ചതിനും നഷ്‌ടപരിഹാരം നൽകണമെന്നാണ് കമ്പനിയുടെ ആവശ്യം. തടഞ്ഞുവെച്ച 13.63 കോടിയും കോർപറേഷന്റെ കരാർ വിരുദ്ധ പ്രവർത്തനം മൂലമുണ്ടായ നാശനഷ്‌ടങ്ങൾക്ക് പകരമായി 5.49 കോടിയും ഉൾപ്പെടെ 19.12 കോടിയാണ് സോൺഡ ആവശ്യപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week