22.5 C
Kottayam
Thursday, December 5, 2024

ആൺകുട്ടികൾ പാവാട ധരിച്ചെത്തണം: നിദേശവുമായി സ്കൂൾ അധികൃതർ

Must read

ലണ്ടൻ: സ്ത്രീ പുരുഷ സമത്വത്തിന് ആൺകുട്ടികൾ പാവാട ധരിച്ചെത്തണമെന്ന വിചിത്ര നിര്‍ദ്ദേശവുമായി യുകെയിലെ പ്രൈമറി സ്കൂള്‍. സമത്വത്തിന് വേണ്ടി ആണ്‍കുട്ടികളും പെൺകുട്ടികളും അധ്യാപകരും അടക്കം എല്ലാവരും പാവാട ധരിച്ച് സ്കൂളില്‍ എത്തണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

സ്പെയിനിൽ പാവാട ധരിച്ച് സ്കൂളിൽ എത്തിയതിന് പുറത്താക്കപ്പെട്ട വിദ്യാർത്ഥിയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ്‌ സ്കൂൾ അധികൃതർ വ്യക്തമാക്കിയത്.

സമത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തങ്ങൾ പഠിക്കുകയാണെന്നും സ്‌കൂൾ വരെ ഒരു പാവാട ധരിക്കൂ എന്ന പദ്ധതി ഇതിനായി സംഘടിപ്പിച്ചുവെന്നും സ്കൂളിൽ കഴിയുന്നത്ര ജീവനക്കാരും വിദ്യാർത്ഥികളും പാവാട ധരിക്കുന്നുണ്ടെന്നും കാസിൽവ്യൂ പ്രൈമറിയിലെ അധ്യാപികയായ മിസ് വൈറ്റ് വ്യതമാക്കി. ‘വസ്ത്രങ്ങൾക്ക് ലിംഗഭേദമില്ല’ എന്ന പദ്ധതി തന്റെ സ്കൂൾ ഏറ്റെടുക്കുന്നുവെന്ന് സ്കൂളിലെ ഒരു അധ്യാപിക ട്വീറ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു; അല്ലു അർജുനെ കാണാൻ ആളുകൾ ഒഴുകിയെത്തിയതോടെയാണ് ദാരുണസംഭവം

ഹൈദരാബാദ്: പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ...

നിയന്ത്രണം പൂർണമായും നഷ്ടമാകും; കനത്ത മഴയും വാഹനാപകടങ്ങളും, ഹൈഡ്രോപ്ലെയിനിങ്’ വിശദീകരിച്ച് പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹൈഡ്രോപ്ലെയിനിങ് വിശദീകരിച്ച് പോലീസ്. വിശദമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈഡ്രോപ്ലെയിനിങ് എന്നാൽ എന്താണെന്നും ഹൈഡ്രോപ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ചെയ്യേണ്ടത് എന്തൊക്കെയാണെന്നും പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. കനത്ത...

മകള്‍ക്ക് മരുന്നു വാങ്ങാൻ പോകവെ വഴിയിൽ അപകടം;നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

ഇടുക്കി: മകള്‍ക്ക് മരുന്നു വാങ്ങാനായി മെഡിക്കല്‍ സ്‌റ്റോറിലേയ്ക്ക് പോയ യുവാവ് കാറിടിച്ച് മരിച്ചു. രാജാക്കാട് എന്‍ ആര്‍ സിറ്റി മുട്ടിമറ്റത്തില്‍ ബിനീഷ് (43) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്....

കേരള പോലീസിന്റെ അഭിമാനം!രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളിൽ അഞ്ചാം സ്ഥാനം നേടി ആലത്തൂർ സ്റ്റേഷൻ

പാലക്കാട്‌ : രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളിൽ അഞ്ചാം സ്ഥാനം നേടി പാലക്കാട് ജില്ലയിലെ ആലത്തൂർ പോലീസ് സ്റ്റേഷൻ. അവസാനഘട്ടത്തില്‍ എത്തിയ 76 പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷന്‍ അഞ്ചാം...

യാത്ര പുനഃരാരംഭിച്ച് വന്ദേ ഭാരത് എക്‌സ്പ്രസ്;പവര്‍ സര്‍ക്യൂട്ടിലുണ്ടായ തകരാര്‍ പരിഹരിച്ചു,യാത്രക്കാര്‍ പാതിവഴിയില്‍ കുടുങ്ങിയത് മൂന്ന് മണിക്കൂര്‍

ഷൊര്‍ണൂര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്ന് മണിക്കൂര്‍ വൈകി യാത്ര പുനരാരംഭിച്ചു. ട്രെയിനിന് അങ്കമാലിയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് വേഗത്തില്‍ നെടുമ്പാശേരിയില്‍...

Popular this week