ഡല്‍ഹി:ഹ്യുണ്ടായ് പാകിസ്ഥാന്‍ എന്ന സോഷ്യല്‍ മീഡിയ പേജില്‍ പാകിസ്ഥാന് അനുകൂലമായി ‘നമുക്ക് നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ ഓര്‍ക്കാം, അവര്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്ബോള്‍ അവര്‍ക്ക് പിന്തുണ നല്‍കി നില്‍ക്കാം’ എന്ന പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
പോസ്റ്റില്‍ കശ്മീരിന്റെ ചിത്രവും ഒപ്പം ഹ്യുണ്ടായ് പാകിസ്ഥാന്‍, കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം എന്നിങ്ങനെ രണ്ട് ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. ദാല്‍ തടാകത്തില്‍ നിന്നുള്ള ഒരു ബോട്ടിന്റെ ചിത്രവും ദേശീയ അതിര്‍ത്തിയിലുള്ളത് പോലെ ‘കാശ്മീര്‍’ എന്ന വാചകവും മുള്ളുകമ്ബി കൊണ്ട് ഘടിപ്പിച്ചതായിരുന്നു ട്വീറ്റ്.
ഫെബ്രുവരി 5ന് കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തിലാണ്, ഇന്ത്യയുടെ അവിഭാജ്യഘടകമായ പ്രദേശം വേര്‍പെടുത്താന്‍ ശ്രമിക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അധികം താമസിയാതെ, പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. തുടര്‍ന്ന് ബോയ്‌കോട്ട് ഹ്യുണ്ടായ് (#BoycottHyundai) എന്ന ഹാഷ് ടാഗ്ക്യാമ്ബയിന്‍ ട്രെന്‍ഡുകളിലൊന്നാക്കി മാറ്റി. ഇതേതുടര്‍ന്ന് ഹ്യുണ്ടായ് പാകിസ്ഥാന്‍, സോഷ്യല്‍ മീഡിയയില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചിരുന്നു.
വിവാദ ട്വീറ്റിനെക്കുറിച്ചുള്ള പ്രതിഷേധം ഹ്യുണ്ടായ് ഇന്ത്യയുടെ സോഷ്യല്‍ മീഡിയ പേജില്‍ പ്രതികരണങ്ങളായി നിറഞ്ഞു. അതേസമയം, ഇന്ത്യയ്‌ക്കെതിരായ ഹ്യുണ്ടായ് പാകിസ്ഥാന്റെ ട്വീറ്റ് ഹ്യുണ്ടായ് ഇന്ത്യ അംഗീകരിക്കുന്നുണ്ടോ എന്ന് ചോദ്യം ചെയ്ത നെറ്റിസണ്‍മാരെ ഹ്യുണ്ടായ് ഇന്ത്യ ബ്ലോക്ക് ചെയ്യുകയാണ് ഉണ്ടായത്. തുടര്‍ന്ന് ജനങ്ങള്‍ ബോയ്‌കോട്ട് ഹ്യുണ്ടായ് എന്ന ഹാഷ് ടാഗ്ക്യാമ്ബയിന്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാക്കിയിരിക്കുകയാണ്.