പണത്തിന് വേണ്ടി സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു; നാലുപേര്‍ പൊലീസ് പിടിയില്‍

കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി ആയിരം രൂപ ആവശ്യപ്പെട്ട പ്രതികളെ പൊലീസ് പിടികൂടി. പനങ്ങാട് കുമ്ബളം സ്വദേശിയായ പതിനഞ്ചുകാരനെ വീട്ടില്‍ നിന്നു വിളിച്ചു കൊണ്ട് പോയി കൂമ്ബളം റെയില്‍വേ ഗേറ്റ്, നെട്ടൂര്‍ ശിവക്ഷേത്രത്തിന് പുറകുവശം തുടങ്ങിയ സ്ഥലങ്ങളില്‍ വച്ച്‌ അതി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പണത്തിന് വേണ്ടിയാണ് നിരവധി മോഷണക്കേസുകളില്‍ പ്രതികളായ ഇവര്‍ കുട്ടിയെ തട്ടികൊണ്ടുപോയത്.

സംഭവത്തില്‍ പ്രതികളായ കുമ്ബളം ചിറ്റേഴത്ത് വിട്ടില്‍ ആദിത്യൻ (19), നെട്ടൂര്‍ പള്ളിക്ക് പുറക് വശം പുത്തൻവേലി വീട്ടില്‍ ആശിര്‍വാദ് (19), നെട്ടൂര്‍ പുറക്കേലി റോഡില്‍ തൈക്കൂട്ടത്തില്‍ വീട്ടില്‍ ആഷ്ലി ആൻറണി (18), നെട്ടൂര്‍ ഇല്ലിത്തറ വീട്ടില്‍ ആദിത്യൻ (20) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.

1000 രൂപ നല്‍കിയില്ലയെങ്കില്‍ കല്ല് കൊണ്ട് ഇടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ പതിനഞ്ചുകാരനെ വടി കൊണ്ട് മൃഗീയമായി അടിച്ചതായി പൊലീസ് പറയുന്നു. പിടിയിലായ കുമ്ബളം സ്വദേശി ആദിത്യൻ നരഹത്യാശ്രമം, മോഷണം ,പോക്സോ കാപ്പ കേസുകളില്‍ പ്രതിയും ആശിര്‍വാദ് നരഹത്യാ ശ്രമ കേസിലും മോഷണ കേസുകളിലും ആഷ്ലിൻ നിരവധി മോഷണക്കേസുകളിലും പ്രതികളാണ് എന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News