തൃശ്ശൂർ: എളനാട്ടിൽ സ്വകാര്യ ബസിൽ നിന്ന് വീണ് പരിക്കേറ്റ സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയായ യുവാവിന് ദാരുണാന്ത്യം. എളനാട് തേക്കിൻകാട് വീട്ടിൽ അനൂജ്(27) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. സ്കൂളിലേക്ക് പോകുന്നതിനായി ബസിൽ കയറിയ യുവാവ് പുറത്തേക്ക് വീഴുകയായിരുന്നു. ബസിന്റെ ഡോർ തുറന്നിട്ടിരിക്കുകയായിരുന്നുവെന്നാണ് വിവരം. വളവുതിരിഞ്ഞപ്പോൾ വിദ്യാർഥി തെറിച്ചുവീഴുകയായിരുന്നു.
അനൂജിന് വീഴ്ചയിൽ തലയിൽ ഗുരുതരമായി പരിക്കറ്റിരുന്നു. ഉടനെ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


