കടയില്‍ നിന്ന് ദോശമാവ് വാങ്ങി; സീരിയല്‍ നടിക്ക് ചുട്ടു കഴിക്കുമ്പോള്‍ കിട്ടിയത് സ്വര്‍ണ മൂക്കുത്തി!

കൊച്ചി: കടയില്‍ നിന്ന് വാങ്ങിയ ദോശ മാവില്‍ നിന്ന് സീരിയല്‍ നടിക്ക് ലഭിച്ചത് സ്വര്‍ണ മൂക്കുത്തി. കൊച്ചിയില്‍ താമസിക്കുന്ന സീരിയല്‍ നടി സൂര്യതാര്യയാണ് ദോശയ്ക്കുള്ളിലെ തിളക്കം കണ്ട് ഞെട്ടിയത്. കൊച്ചി ഏരൂരിലെ ഒരു കടയില്‍ നിന്നാണ് ദോശമാവ് വാങ്ങിയത്.

തിങ്കളാഴ്ച രാത്രിയാണ് ദോശമാവ് വാങ്ങിയത്. വാങ്ങിയ മാവുപയോഗിച്ച് ചൊവ്വാഴ്ചയാണ് ദോശയുണ്ടാക്കിയത്. ദോശ ചുട്ടതിന് ശേഷം കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടെത്തിയത്. അറിയപ്പെടുന്ന കമ്പനിയുടേയുതാണ് ദോശമാവ്.

ദോശ ഉണ്ടാക്കിയപ്പോള്‍ മൂക്കുത്തി ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളില്‍ മൂക്കുത്തി തിളങ്ങുന്നതു കണ്ടു. ഉരച്ച് നോക്കിയപ്പോള്‍ സ്വര്‍ണം തന്നെയാണെന്ന് ബോധ്യപ്പെട്ടു. മാവ് പായ്ക്കു ചെയ്തപ്പോള്‍ മൂക്കുത്തി അബദ്ധത്തില്‍ ഊരി വീണതാകുമെന്നാണ് കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News