കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ എറണാകുളം ജില്ലയുടെ അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ആലുവ റൂറല്‍ എസ്പി എ. കാര്‍ത്തിക്. നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അനാവശ്യകാര്യങ്ങിളില്‍ പുറത്തിറങ്ങരുത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലേക്ക് ജനങ്ങള്‍ കൂട്ടമായി എത്തരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ വെട്ടിക്കുറച്ചേക്കും. കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ലോക്ഡൗൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. നാളെ മുതലാണ് നിലവിൽ വരിക.
എന്നാൽ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള മാർഗ നിർദേശത്തിൽ വിവിധ വകുപ്പ് മേധാവികൾക്ക് അതൃപ്തി ഉണ്ടായിരുന്നു. കൂടുതൽ ഇളവുകൾ അനുവദിച്ചു എന്നതായിരുന്നു അതൃപ്തിക്ക് കാരണം. ഇളവുകൾ നൽകിയാൽ ലോക്ഡൗണിന്റെ ഫലം വിപരീതമായിരിക്കും എന്നാണ് ആരോപണം.