കോഴിക്കോട് മെഡിക്കൽ കോളേജിന് ബോംബ് ഭീഷണി; ‘മൂന്ന് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സന്ദേശം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഡോക്ടർ സജീവ് കുമാറിന്റെ ഔദ്യോഗിക ഇ മെയിലിൽ സന്ദേശമെത്തിയത് . രാവിലെ 9:15ഓടെയാണ് ഭീഷണി സന്ദേശം. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശം. മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്.മൂന്ന് ആർഡിഎക്‌സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1:35 ന് മുൻപ് ആളുകളെ ഒഴിപ്പിക്കണമെന്നുമാണ് മെയിലെ സന്ദേശം.

ഒപിയിലും പരിശോധന നടത്തുകയാണ്. ആശുപത്രിയിലെ പ്രധാനപ്പെട്ട പാർക്കിംഗിലും പരിശോധന നടന്നുവരികയാണ്. സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News