29.4 C
Kottayam
Saturday, June 6, 2026

ഡൽഹിയിൽ നിന്നും പുറപ്പെട്ട ലണ്ടൻ വിമാനത്തിന് ബോംബ് ഭീഷണി; വഴിതിരിച്ചുവിട്ടു

Must read

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം വഴിതിരിച്ചുവിട്ടു. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം ജർമ്മനി വഴി തിരിച്ചുവിട്ടത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി പുറപ്പെട്ട വിസ്താര ഫ്‌ളൈറ്റ് യുകെ 17 വിമാനത്തിനാണ് ഭീഷണി ഉണ്ടായത്. വിമാനം പുറപ്പെട്ട് അൽപ്പനേരങ്ങൾക്ക് ശേഷം ആയിരുന്നു ഭീഷണി ഉയർന്നത്. ഇതേ തുടർന്ന് വിമാനം അടിയന്തിരമായി ഫ്രാങ്ക്ഫട്ടിൽ ഇറക്കുകയായിരുന്നു. അർദ്ധരാത്രി 12.40 ഓടെയാണ് വിമാനം ഫ്രാങ്ക്ഫട്ടിൽ എത്തിയത്. ഇവിടെ വച്ച് വിമാനത്തിൽ വിശദമായ സുരക്ഷാ പരിശോധന നടത്തുകയായിരുന്നു.സുരക്ഷ ഉറപ്പുവരുത്തിയതിന് പിന്നാലെ വിമാനം ലണ്ടനിലേക്ക് യാത്ര തുടർന്നു.

അടുത്തിടെയായി ഇന്ത്യയിൽ വിമാനങ്ങൾക്ക് നേരെ ഭീഷണി വർദ്ധിച്ചുവരികയാണ്. വെളളിയാഴ്ച ആകാശ് എയർ വിമാനത്തിന് നേരെയും ബോംബ് ഭീഷണി ഉയർന്നിരുന്നു. ബംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിന് നേരെയായിരുന്നു ഭീഷണി ഉയർന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15 ലധികം വിമാനങ്ങൾക്ക് നേരെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week