28.4 C
Kottayam
Monday, April 29, 2024

കണ്ണൂരില്‍ സ്‌കൂളില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി

Must read

കണ്ണൂര്‍: കണ്ണൂര്‍ ആറളത്ത് സ്‌കൂളില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. രണ്ട് നാടന്‍ ബോംബുകളാണ് കണ്ടെത്തിയത്. സ്‌കൂള്‍ ശുചീകരണത്തിനിടെയാണ് ശൗചാലയത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തിയത്. ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ശുചീകരണ തൊഴിലാളികള്‍ ബോംബ് കണ്ടെത്തിയത്.

ഉമിക്കരികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. കുപ്പിച്ചില്ലുകള്‍, ആണി ഉള്‍പ്പെടെയുള്ള വസ്തുക്കളും ഇതോടൊപ്പം കണ്ടെത്തി. തുടര്‍ന്ന് ശുചീകരണ തൊഴിലാളികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് ബോംബുകള്‍ നിര്‍വീര്യമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week