23.9 C
Kottayam
Thursday, June 4, 2026

മ്യാന്‍മറില്‍ വ്യോമാക്രണം; സ്‌കൂളിനു മുകളില്‍ ബോംബ് വീണ് വിദ്യാര്‍ഥികളടക്കം 22 പേര്‍ മരിച്ചു

Must read

നയ്പിഡാവ്: മ്യാന്‍മറില്‍ സ്‌കൂളിനുനേര്‍ക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 20ലധികംപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചതിലധികവും സ്‌കൂള്‍ കുട്ടികളെന്നാണ് വിവരം. മ്യാന്‍മറിലെ തബായിന്‍ ടൗണ്‍ഷിപ്പ് പ്രദേശത്ത് രാവിലെയാണ് ആക്രമണം ഉണ്ടായത്.

നിരവധി വിദ്യാര്‍ഥികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.മിലിറ്ററി ഗവണ്‍മെന്റോ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളോ വ്യോമാക്രമണത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

- Advertisement -

ഒരു ഫൈറ്റര്‍ ജെറ്റ് സ്‌കൂളിനു നേര്‍ക്ക് ബോംബിടുകയായിരുന്നുവെന്ന് ആര്‍മി ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വൈറ്റ് ഡെപെയിന്‍ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സ് അംഗം പറഞ്ഞു. 20 വിദ്യാര്‍ഥികളും 2 അധ്യാപകരുമാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

- Advertisement -

2021ല്‍ ഓങ് സാന്‍ സൂചിയില്‍ നിന്ന് ഭരണം പിടിച്ചെടുത്തു മുതല്‍ രാജ്യത്തു നിലനില്‍ക്കുന്ന സായുധ പോരാട്ടത്തെ നേരിടാന്‍ ആക്രമണങ്ങള്‍ നടത്തി വരുന്നുണ്ട്. 6600 ലധികം പൗരന്‍മാരാണ് ഇത്തരം ആക്രമണങ്ങളില്‍ രാജ്യത്താകെ ഇതുവരെ കൊല്ലപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week