നിന്നെ ഇറിറ്റേറ്റ് ചെയ്യാന്‍ കാത്തിരിക്കുന്നു; ദുല്‍ഖറിന്റെ ചിത്രത്തിന് ക്യൂട്ട് കമന്റുമായി അദിതി റാവു

മലയാളത്തിന്റെ യുവതാരങ്ങള്‍ക്കിടയില്‍ പകരക്കാരില്ലാത്ത അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. ലക്ഷക്കണക്കിന് ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ താന്‍ വിശ്രമിക്കുന്ന ഒരു ചിത്രം ദുല്‍ഖര്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രം കണ്ട് കമന്റുമായി ബോളിവുഡ് താരം അദിതി റാവുവും എത്തിയിട്ടുണ്ട്.

മലയാളത്തില്‍ പകരക്കാരനില്ലാത്ത യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ലക്ഷക്കണക്കിന് ആരാധകരുള്ള താരം, മലയാളത്തിനൊപ്പം തമിഴിലും ബോളിവുഡിലുമെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടന്‍ എന്നിങ്ങനെയെല്ലാമുള്ള വിശേഷണങ്ങളും ദുല്‍ഖര്‍ സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പുതിയ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ചിത്രം ‘കുറുപ്പ്’ വലിയ വിജയമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

അതിന്റെ ആഘോഷങ്ങള്‍ക്കിടയിലാണ് ദുല്‍ഖറിന്റെ ഹിമാചല്‍ യാത്ര. ആ യാത്രയ്ക്കിടയിലാണെന്നു തോന്നുന്ന തരത്തില്‍ വിശ്രമിക്കുന്ന ഒരു ചിത്രം ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചു. അതിന് കമന്റുമായി ബോളിവുഡ് താരം അദിതി റാവുവും എത്തിയിട്ടുണ്ട് ” നിന്നെ ഇറിറ്റേറ്റ് ചെയ്യാന്‍ കാത്തിരിക്കുന്നു ” എന്നാണ് നടി അദിതി റാവു ഈ ചിത്രത്തിന് കമന്റ് ചെയ്തത്.

പ്രശസ്ത കൊറിയോ ഗ്രാഫര്‍ ബ്രിന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ ദുല്‍ഖറും അദിതിയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ‘ഹേയ് സിനാമിക’ എന്ന പേരിലുള്ള ചിത്രത്തില്‍ ദുല്‍ഖറിനും അദിതിക്കും പുറമെ കാജല്‍ അഗര്‍വാളും പ്രധാന വേഷത്തിലെത്തുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ‘കുറുപ്പ്’ നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ തന്നെയാണ് കുറുപ്പും സംവിധാനം ചെയ്തിരിക്കുന്നത്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തില്‍ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, ടൊവിനോ തോമസ്, ഭരത്, അനുപമ പരമേശ്വരന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News