KeralaNews

പത്തനംതിട്ടയില്‍ പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കുമ്പനാട് കോയിപ്രത്ത് ആണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കോയിപ്രം കടപ്ര സ്വദേശി ശശിധരന്‍ പിള്ളയാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.

കഴുത്തില്‍ കുരുക്കിട്ട് മുറുക്കി നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button