കോഴിക്കോട്ട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കാളാണ്ടിത്താഴത്ത് വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ യാത്രക്കാരന്‍ കണ്ടെത്തിയത്. യാത്രക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്.

കാളാണ്ടിതാഴം സ്വദേശി ജസ്റ്റിന്‍ ജേക്കബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജസ്റ്റിന്റെ വീടിന്റെ അടുത്ത് തന്നെയുള്ള റോഡരികിലാണ് മൃതദേഹം കണ്ടത്. ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജസ്റ്റിന്‍ കാന്‍സര്‍ രോഗിയായിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News