24.3 C
Kottayam
Saturday, June 6, 2026

”ബോഡി ഷെയിമിംഗ്’, പാഠ്യ പദ്ധതിയുടെ ഭാഗമാക്കി ബോധവല്‍ക്കരണം നടത്തും’: മന്ത്രി വി ശിവന്‍കുട്ടി

Must read

തിരുവനന്തപുരം: പാഠ്യപദ്ധതിയുടെ ഭാഗമാക്കി ബോഡി ഷെയിമിംഗ് അടക്കമുള്ള വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നത് ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപക പരിശീലന പരിപാടിയില്‍ ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ എങ്ങനെ ഇടപെടാം എന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു. സമ്പത്തോ വര്‍ണമോ അല്ല വ്യക്തിയെ നിര്‍ണയിക്കുന്നത്. മറിച്ച് നന്മയും കരുണയും സന്തോഷവുമാവണം ജീവിത ലക്ഷ്യമെന്നും മന്ത്രി കുറിച്ചു.

ബോഡി ഷെയിമിംഗുമായി ബന്ധപ്പെട്ട മന്ത്രിയുടെ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി. ഇതുമായി ബന്ധപ്പെടുത്തി ഒരു അധ്യാപക വിദ്യാര്‍ത്ഥി, കുട്ടിയുടെ അനുഭവം പങ്കുവെച്ചുകൊണ്ട് അയച്ച സന്ദേശം പങ്കുവെച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന കമന്റിന് പിന്നാലെയാണ് ബോഡിഷെയിമിംഗ് ചര്‍ച്ച ഉടലെടുത്തത്. സഖാവെ വയറ് സ്വല്‍പം കുറയ്ക്കണമെന്നാണ് യുവാവ് പോസ്റ്റില്‍ കമന്റ് ചെയ്തത്. ‘ബോഡി ഷെയ്മിങ് ഏറ്റവും ഹീനമായ ഒന്നായാണ് ഇക്കാലത്ത് കാണുന്നത്. എല്ലാവരുടേതും ആണ് ഈ ലോകം. ശരീരത്തിന്റെയോ മറ്റെന്തെങ്കിലുമോ പേരിലോ ആരെയും കളിയാക്കരുത്’, എന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.

മന്ത്രിയുടെ മറുപടിയില്‍ ‘വയറു കുറയ്ക്കണം എന്നത് ബോഡി ഷെയ്മിങായി തോന്നിയെങ്കില്‍ ക്ഷമിക്കുക. ഡയബറ്റിക്കായവര്‍ ആരോഗ്യം തീര്‍ച്ചയായും ശ്രദ്ധിക്കണം. വ്യായാമം മുടക്കരുത്. ശരീരഭാഗം നിയന്ത്രിച്ചേ മതിയാകൂ. താങ്കള്‍ ആരോഗ്യ കാര്യത്തില്‍ ഈയിടെയായി പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങനെ കമന്റ് ചെയ്യേണ്ടി വന്നത്. താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയില്‍ അതെന്റെ കടമകൂടിയാണ്’ എന്ന് യുവാവും മറുപടി നല്‍കി.

- Advertisement -

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

- Advertisement -

കഴിഞ്ഞ ദിവസം കരിങ്കുന്നം എല്‍ പി സ്‌കൂളിലെ കുട്ടികള്‍ എന്റെയൊപ്പം സെല്‍ഫി എടുക്കുന്ന ചിത്രം ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ ഒരു വ്യക്തി ‘വയറ് സ്വല്പം കുറക്കണം കേട്ടോ’ എന്ന് കമന്റ് ഇട്ടിരുന്നു. ബോഡി ഷെയിമിങ്ങ് ആധുനിക കാലത്ത് ഹീനമായ കൃത്യമാണെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ മറുപടിയും കൊടുത്തിരുന്നു. എന്തൊക്കെ വ്യാഖ്യാനം കൊടുത്താലും ബോഡി ഷെയിമിങ്ങ് പ്രയോഗങ്ങള്‍ ഏറ്റവും മോശം തന്നെ. സ്‌നേഹത്തോടെ എന്ന മട്ടില്‍ ആണത് പറയുക. നമ്മുടെ സമൂഹത്തില്‍ നിരവധി തലങ്ങളില്‍ ഇത് നടക്കുന്നുണ്ട്. ബോഡി ഷെയിമിങ്ങിന് ഇരയായി മാനസിക നില പോലും തകര്‍ന്ന നിരവധി പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. ബോഡി ഷെയിമിങ്ങ് നമ്മള്‍ അവസാനിപ്പിക്കണം എന്ന് ഞാന്‍ ആവര്‍ത്തിക്കുകയാണ്. നമുക്ക് ആധുനിക മനുഷ്യരാവാം.

എന്റെ വാട്‌സ്ആപ്പില്‍ ഒരു വ്യക്തി അയച്ച സന്ദേശം വ്യക്തിവിവരങ്ങള്‍ മറച്ചു വെച്ച് ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുകയാണ്. ബോഡി ഷെയിമിങ്ങ് മൂലം ഒരു കുട്ടിയ്ക്കുണ്ടായ പ്രയാസങ്ങള്‍ വിവരിക്കുകയാണ് ഈ സന്ദേശത്തില്‍.

സന്ദേശം ഇങ്ങനെ :

- Advertisement -

ഇന്ന് സഖാവ് ളയ യില്‍ ഇട്ട പ്രൊഫൈല്‍ പിക്ചറിന് താഴെ ബോഡി വെമാശിഴ നെ കുറിച്ച് പറഞ്ഞത് കണ്ടു. എന്റെ ഒരു വിഷമം അറിയിക്കാനാണ് ഈ മെസ്സേജ്. എന്റെ അനിയന്‍ എട്ടാം ക്ലാസ്സില്‍ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള സ്‌കൂളില്‍ ആണ് പഠിച്ചിരുന്നത്. അവന്റെ ക്ലാസ്സില്‍ ഉള്ള മറ്റു കുട്ടികള്‍ അവന്‍ കറുത്തിട്ടാണ്, എന്ന് പറഞ്ഞു എപ്പോഴും കളിയാക്കുമെന്നും അവനെ ആരും കൂടെ കൂട്ടില്ല ബെഞ്ചില്‍ നിന്നും തള്ളി മാറ്റിയിരുത്തും എന്നൊക്കെ പറഞ്ഞു ഒരുപാട് ദിവസം സങ്കടപ്പെട്ടിരിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ ക്ലാസ്സ് അദ്ധ്യാപകനെ വിവരം അറിയിച്ചു.

അതിന് ശേഷം കുട്ടികള്‍ മുഴുവന്‍ ഇവനെതിരായി. അവനെ കളിയാക്കുന്നത് കൂടാതെ അടുത്ത ക്ലാസ്സില്‍ ഉള്ള കുട്ടികളോട് പോലും അവനോട് മിണ്ടരുത്, കളിക്കാന്‍ കൂട്ടരുത് എന്നൊക്കെ പറഞ്ഞു അവനെ ഒറ്റപ്പെടുത്തി.ക്ലാസ്സില്‍ ഒരാള്‍ പോലും അവനോട് മിണ്ടാതായി. നന്നായി പഠിച്ചിരുന്ന കുട്ടി ഒരുപാട് വിഷയത്തില്‍ തോറ്റു.എന്നും തലവേദനയും കരച്ചിലും .അങ്ങനെ ഞങ്ങള്‍ അവനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു. പുതിയ യൂണിഫോം വാങ്ങിക്കാനും സ്‌കൂളില്‍ പോയി വരാനും ഒക്കെ രമവെ ചിലവായി. വീടിന്റെ തൊട്ടടുത്ത് സ്‌കൂള്‍ ഉണ്ടായിട്ടും ഒരുപാട് ദൂരെ ആണ് ഇപ്പൊ അവന്‍ പഠിക്കുന്നത്. അവിടെ അവന്‍ ok ആണ്.. പക്ഷെ നിറമില്ല ഭംഗിയില്ല എന്നൊക്കെയുള്ള ചിന്ത അവനില്‍ ഉണ്ട്.അവന്‍ നന്നായി ഫുട്‌ബോള്‍ കളിക്കും. സ്‌കൂള്‍ ടീമില്‍ ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊ ഒന്നും ഇല്ല. കളിക്കാന്‍ പോവില്ല. ഒരു പരിപാടികള്‍ക്കും പോവില്ല. ഞങ്ങള്‍ വളരെ വിഷമത്തില്‍ ആയിരുന്നു ഈ കഴിഞ്ഞ ദിവസങ്ങള്‍..

ഞാന്‍ ഒരു അധ്യാപകവിദ്യാര്‍ത്ഥിയാണ്. ബോഡി വെമാശിഴ നെ കുറിച്ച് കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തേണ്ടത് അധ്യാപകരല്ലേ സാര്‍? പാഠപുസ്തകങ്ങളിലെങ്കിലും ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു..

ഈ സന്ദേശം അയച്ച വ്യക്തിക്ക്,

താങ്കള്‍ അയച്ച ഈ സന്ദേശം അത്യന്തം ഗൗരവമായി തന്നെയാണ് ഞാന്‍ കാണുന്നത്. പാഠ്യപദ്ധതിയുടെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം എങ്ങനെ നടപ്പാക്കാം എന്ന കാര്യം നമുക്ക് ആലോചിക്കാം. ഒപ്പം തന്നെ അധ്യാപക പരിശീലന പരിപാടിയില്‍ ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ എങ്ങിനെ ഇടപെടാം എന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും പരിഗണിക്കാം.

എട്ടാം കഌസില്‍ പഠിക്കുന്ന അനിയനോട് എനിക്ക് സംസാരിക്കാന്‍ താല്പര്യം ഉണ്ടെന്ന് അറിയിക്കൂ. അവന് ആത്മവിശ്വാസം പകരൂ..സമ്പത്തോ വര്‍ണമോ അല്ല ആത്യന്തികമായി ഒരു വ്യക്തിയെ നിര്‍ണയിക്കുക, നന്മ,കാരുണ്യം, സന്തോഷം ഇതൊക്കെ ആകണം ജീവിത ലക്ഷ്യങ്ങള്‍..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week