തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. നബീലിന്റെ മൃതദേഹമാണ് രാവിലെ വി എസ് എസ് സി ക്കു സമീപം സൗത്ത് തുമ്പ കടലില്‍ കണ്ടെത്തിയത്. മത്സ്യ തൊഴിലാളികള്‍ നബീലിന്റെ മൃതദേഹം കരയ്‌ക്കെത്തിച്ചു. നബീല്‍, അഭിജിത് എന്നിവരെയാണ് തിരയില്‍പെട്ട് കാണാതായത്. അഭിജിത്തിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു.
തുമ്പ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഞായര്‍ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തന്‍തോപ്പ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. കടലില്‍ മുങ്ങിത്താണ മൂന്നു പേരില്‍ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


