KeralaNews

കൊച്ചിയില്‍ ശുചിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

കൊച്ചി: കളമശ്ശേരിയില്‍ ശുചിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കളമശ്ശേരി പത്തടിപ്പാലം പതിച്ചേരിയില്‍ എന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലെ ശുചിമുറിയിലാണ് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

അതേസമയം മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിലെ ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ കെട്ടിടത്തിലുള്ളവരാണ് തീപിടുത്തമുണ്ടായതാകാമെന്ന് കരുതി പോലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരം അറിയിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button