29.7 C
Kottayam
Saturday, June 13, 2026

ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് ചോദിച്ച് ബോചെയുടെ അഭിഭാഷകൻ; ‘എന്തും വിലയ്ക്ക് വാങ്ങാമെന്ന് കരുതരുതെന്ന് കോടതിയുടെ താക്കീത്

Must read

കൊച്ചി: ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാൻ വൈകിയ സംഭവത്തിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ. വിഷയത്തിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് അഭിഭാഷകൻ മാപ്പ് ചോദിച്ചത്. കേസിൽ ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ഇന്നലെ പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്നായിരുന്നു ഹൈക്കോടതിയുടെ ആവശ്യം.

ഇതോടെയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി അഭിഭാഷകൻ മാപ്പ് പറഞ്ഞത്. സാങ്കേതിക കാരണങ്ങളാലാണ് ബോബി ചെമ്മണ്ണൂരിന്റെ മോചനം വൈകിയത് എന്നായിരുന്നു അഭിഭാഷകൻ നേരത്തെ സ്വീകരിച്ച നിലപാട്. മാധ്യമങ്ങളോട് ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് ജാമ്യ ഉത്തരവ് കിട്ടിയതെന്നും ട്രാഫിക് ബ്ലോക്ക് കാരണം എത്താനായില്ലെന്നും അഭിഭാഷകൻ വിശദീകരിച്ചിരുന്നു.

- Advertisement -

എന്നാൽ കോടതി ഈ വാദം ഉൾക്കൊള്ളാൻ തയ്യാറായില്ല. ജാമ്യത്തിന് ശേഷം നടന്നതൊക്കെ അറിയാമെന്നായിരുന്നു കോടതിയുടെ മറുപടി. ബോബി ചെമ്മണ്ണൂർ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി അദ്ദേഹം നിയമത്തിനു മുകളിലാണോ എന്ന ചോദ്യവും ഉന്നയിച്ചു. കഴിഞ്ഞ ദിവസത്തെ ബോബി ചെമ്മണ്ണൂരിന്റെ ജയിലിലെ പെരുമാറ്റം ഉൾപ്പെടെ കോടതി കൃത്യമായി നിരീക്ഷിച്ചു എന്ന് വേണം കരുതാൻ.

- Advertisement -

ബോബി ചെമ്മണൂർ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം മാപ്പ് പറയുക ആണോ ചെയ്‌തത് എന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതോ റിമാൻഡ് പ്രതികൾക്ക് വേണ്ടി ആണ് താൻ അകത്ത് തുടർന്നത് എന്ന് പറഞ്ഞോ എന്നും പരിശോധിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബോബിയുടെ കുരുക്ക് മുറുകുന്നുവെന്നാണ് ഹൈക്കോടതിയുടെ നിലപാടിൽ നിന്ന് വ്യക്തമാവുന്നത്.

- Advertisement -

വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പണം കൊടുക്കാൻ കഴിയാതെ പുറത്തിറങ്ങാനാവാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി കഴിഞ്ഞ ദിവസം ജയില്‍ മോചിതനാകാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതോടെയാണ് ഇന്ന് രാവിലെ തന്നെ ഹൈക്കോടതി ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിച്ചത്. ഇതോടെ പത്ത് മിനിറ്റിനുള്ളിൽ ബോബി ജയിൽ മോചിതനാവുകയും ചെയ്‌തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

കുഞ്ഞിനെ നെഞ്ചോടു ചേർത്ത് യുവതി ആറാം നിലയിൽ നിന്ന് ചാടി മരിച്ചു; ആറാം നിലയിൽ നിന്നുള്ള വീഴ്ചയിലും ആറുമാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു!

ഹൈദരാബാദ്: മാസങ്ങളോളമായി അലട്ടിയിരുന്ന കടുത്ത ഉറക്കമില്ലായ്മയ്ക്കും (Insomnia) മാനസിക സമ്മർദ്ദങ്ങൾക്കും ഒടുവിൽ ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെയും കൈകളിൽ മുറുക്കിപ്പിടിച്ച് യുവതി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. എന്നാൽ വീഴ്ചയുടെ...

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

Popular this week