KeralaNews

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബോബി ഫാന്‍സ് ഉത്തരാഖണ്ഡിലേക്ക്

കോഴിക്കോട്: ഉത്തരാഖണ്ഡില്‍ മഞ്ഞുമല തകര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടവരെ രക്ഷിക്കാന്‍ കേരളത്തില്‍ നിന്നു ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ യാത്രതിരിച്ചു. രഞ്ജിത്ത് ഇസ്രായേല്‍ തിരുവനന്തപുരം, ബിനീഷ് തോമസ് ആലപ്പുഴ, നിതിന്‍ വയനാട് എന്നിവരാണ് കോഴിക്കോട് നിന്നു വിമാനമാര്‍ഗം ഉത്തരാഖണ്ഡിലേക്ക് പോയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബോബി നേരിട്ടെത്തി സന്നദ്ധസേനാ അംഗങ്ങളെ യാത്രയാക്കി.

ഇവരില്‍ ബിനീഷ് തോമസ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രയാത്തിലോണ്‍ മത്സരത്തിന്റെ ദേശീയ റെക്കോര്‍ഡ് നേടിയ വ്യക്തികൂടിയാണ.് അംഗങ്ങളെല്ലാവരും പ്രത്യേകം പരിശീലനം നേടിയവരും കേരളത്തിലെ 2018 ലെ വെള്ളപ്പൊക്കം മുതല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കഴിവ് തെളിയിച്ചവരുമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ക്കാവിശ്യമായ വിവിധ ഉപകരണങ്ങള്‍ അടങ്ങിയ കിറ്റും ഇവരുടെ പക്കലുണ്ട്.

കേരളത്തില്‍ നിന്നും ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്ന ആദ്യത്തെ ബാച്ച് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളാണെന്ന് ബോബി അറിയിച്ചു. ഇവര്‍ കേരളത്തിന്റെ അഭിമാനമാണെന്നും സ്വമേധയാ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാകുന്ന ഇവരെപ്പോലുള്ളവര്‍ ഏവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button