സിസ്റ്റര്‍ അഭയ വധക്കേസിന്റെ വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ബോബന്‍ സാമുവല്‍. റോമന്‍സ് എന്ന ചിത്രത്തില്‍ രണ്ട് കള്ളന്മാരെ പുരോഹിത കഥാപാത്രങ്ങളായി അവതരിപ്പിച്ചതിന്റെ പേരില്‍ ബോബന്‍ സാമുവലിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിയലാണ് ബോബന്റെ ഫേസ്ബുക്ക് കുറിപ്പ്.
ബോബന്‍ സാമുവലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ റോമന്‍സ് എന്ന സിനിമയില്‍ രണ്ട് കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉള്‍പ്പെടെ കള്ളനെ പുണ്യാള നായി വാഴ്ത്തുന്നു. ഒരു കാര്യമെ ആസിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല ‘മനസാക്ഷി’എന്നൊന്ന് ഉണ്ടായാല്‍ മതി കാലമേ നന്ദി??????