29.4 C
Kottayam
Friday, June 5, 2026

വാട്സാപ്പിലേയും ഇൻസ്റ്റയിലേയും നീല വളയം;എ.ഐ സേവനങ്ങള്‍ ലഭിയ്ക്കാന്‍ ചെയ്യേണ്ടതിങ്ങനെ

Must read

മുംബൈ:വാട്സാപ്പിലിടാന്‍ നിങ്ങള്‍ക്കൊരു സ്റ്റിക്കര്‍ വേണം, അല്ലെങ്കില്‍ ഒരു ഫോട്ടോ എഡിറ്റ് ചെയ്യണം, അതുമല്ലെങ്കില്‍ ഇന്‍സ്റ്റയില്‍ റീല്‍സ് പോസ്റ്റ് ചെയ്യാനുള്ള നല്ല ഒരു ആശയം വേണം സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ ഗൂഗിളില്‍ തിരയുകയാണ് പതിവ്. അല്ലെങ്കില്‍ പ്രത്യേകം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. എന്നാല്‍ അതിനെല്ലാം അവസാനമിട്ടുകൊണ്ടാണ് എഐ ചാറ്റ് ബോട്ടുകള്‍ രംഗപ്രവേശം ചെയ്തത്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയില്‍ തുടങ്ങി, ഗൂഗിള്‍ ജെമിനൈ, ആന്ത്രോപിക്കിന്റെ ക്ലോഡ്, മെറ്റ പ്ലാറ്റ്‌ഫോംസിന്റെ മെറ്റ എഐ തുടങ്ങി എഐ ചാറ്റ്‌ബോട്ടുകള്‍ ഏറെയുണ്ട്.

ജനപ്രിയ സോഷ്യല്‍ മീഡിയാ കമ്പനിയായ മെറ്റ അടുത്തിടെയാണ് മെറ്റ എഐ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസത്തോടെ ഒട്ടുമിക്ക സ്മാര്‍ട്‌ഫോണുകളിലും മെറ്റയുടെ ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചര്‍ ആപ്പുകളില്‍ മെറ്റ എഐ എത്തിക്കഴിഞ്ഞു. ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ മിക്കവര്‍ക്കും സെര്‍ച്ച് ബാറില്‍ ഒരു നീല വളയം വന്നു കാണണം. ഇനി വരാത്തവര്‍ ആപ്ലിക്കേഷനുകൾ അപ്‌ഡേറ്റ് ചെയ്താല്‍ മതി. meta.ai വഴിയും ചാറ്റ് ബോട്ട് ഉപയോഗിക്കാം. വാട്‌സാപ്പ് ഐഒഎസ് ആപ്പിന് മുകളിലായും ആന്‍ഡ്രോയിഡില്‍ താഴെ വലത് ഭാഗത്തായും മെറ്റ എഐ ലോഗോ കാണാം.

മെറ്റ പ്ലാറ്റ്ഫോംസിന്റെ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയാണ് ഈ ചാറ്റ്ബോട്ട് നിര്‍മിച്ചിരിക്കുന്നത്. അതായത് ടെക്സ്റ്റിന് പുറമേ ഇമേജും ജനറേറ്റ് ചെയ്യാനാവും.നിലവില്‍ ഇംഗ്ലീഷ് മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ. പക്ഷേ, പ്രാദേശിക ഭാഷകളിലേക്കും ഭാവിയില്‍ സംവിധാനം കടന്നുവരും. ഓരോ പ്ലാറ്റ്‌ഫോമിലേയും ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ഉദാഹരണത്തിന്, നിങ്ങള്‍ക്ക് മനോഹരമായി ഒരു പിറന്നാള്‍ ആശംസ ഒരാള്‍ക്ക് അയക്കണം എന്നിരിക്കട്ടെ, മെറ്റ എഐയോട് ചോദിച്ചാല്‍ ആകര്‍ഷകമായ ശൈലിയില്‍ ഇംഗ്ലീഷിലുള്ള ആശംസാകുറിപ്പ് മെറ്റ എഐ എഴുതിത്തരും. സന്ദര്‍ഭത്തിന് അനുസരിച്ചുള്ള ഒരു സ്റ്റിക്കര്‍ നിര്‍മിക്കാനാണെങ്കില്‍ അതും മെറ്റ എഐയോട് ആവശ്യപ്പെടാം. വിനോദ യാത്ര പ്ലാന്‍ ചെയ്യാനുള്ള നിര്‍ദേശങ്ങളും, ബ്യൂട്ടി ടിപ്പ്‌സും അങ്ങനെ പലതും മെറ്റ എഐയോട് ആവശ്യപ്പെടാം.

- Advertisement -

എന്നാല്‍ എഐ നല്‍കുന്ന പൊതുവിജ്ഞാന വിവരങ്ങളില്‍ വസ്തുതാപരമായ പിഴവുകള്‍ സംഭവിക്കാനിടയുണ്ട്. അതിനാല്‍ അത്തരം എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ പങ്കുവെക്കുമ്പോള്‍ സൂക്ഷിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week