17-കാരിയെ ശല്യംചെയ്യുന്നതായി പരാതി;ബ്ലോക്ക് പഞ്ചായത്ത് അംഗം പോക്‌സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പോക്‌സോ കേസില്‍ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റില്‍. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വെള്ളുവങ്ങാട് ഡിവിഷന്‍ അംഗവും പാണ്ടിക്കാട് മരാട്ടപ്പടി സ്വദേശിയുമായ ഇ. സുനില്‍ കുമാറി (41) നെയാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റു ചെയ്തത്.

17-കാരിയെ ശല്യംചെയ്യുന്നതായി കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുസ്ലിംലീഗ് പ്രതിനിധി കൂടിയായ സുനില്‍കുമാര്‍ അറസ്റ്റിലാകുന്നത്. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പോക്‌സോ കേസില്‍ അറസ്റ്റിലായ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ഇ. സുനില്‍കുമാറിനെ അന്വേഷണവിധേയമായി മുസ്ലിംലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതിന് മേല്‍ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തതായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി. ആരോപണം ശരിപ്പെടുന്നപക്ഷം തുടര്‍നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു.ചൊവ്വാഴ്ച ചേര്‍ന്ന മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News