24.7 C
Kottayam
Monday, June 8, 2026

ISL:ബ്ലാസ്റ്റേഴ്‌സിന് തോല്‍വി ; എടികെ പ്ലേ ഓഫില്‍

Must read

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളടിച്ച് നിര്‍ണായക ജയവുമായി എടികെ മോഹന്‍ ബഗാന്‍ പ്ലേ ഓഫില്‍. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് എടികെയുടെ വിജയം.

16-ാം മിനുറ്റില്‍ ദിമിത്രിയോസ് ഡയമന്‍റക്കോസിന്‍റെ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയപ്പോള്‍ 23-ാം മിനുറ്റില്‍ കാള്‍ മക്‌ഹ്യൂം സമനില നേടിയതോടെ 1-1ന് മത്സരം ഇടവേളയ്ക്ക് പിരിഞ്ഞിരുന്നു. 72-ാം മിനുറ്റില്‍ രണ്ടാം ഗോള്‍ നേടി മക്‌ഹ്യൂം എടികെയുടെ ജയമുറപ്പിച്ചു. ഇതിനിടെ 64-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ രാഹുല്‍ കെ പി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 

എടികെ മോഹന്‍ ബഗാനെതിരെ 4-4-2 ശൈലിയില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ദിമിത്രിയോസ് ഡയമന്‍റക്കോസും അപ്പസ്‌തോലോസ് ജിയാന്നുവും ആക്രമണത്തിന് നിയോഗിക്കപ്പെട്ടപ്പോള്‍ തൊട്ടുപിന്നിലായി മധ്യനിരയില്‍ ബ്രൈസ് മിറാണ്ടയും ഇവാന്‍ കല്യൂഷ്‌നിയും ജീക്‌സണ്‍ സിംഗും മലയാളി താരം രാഹുല്‍ കെ പിയുമെത്തി.

- Advertisement -

ക്യാപ്റ്റന്‍ ജെസ്സൽ കാർണെയ്റോ, വിക്‌ടര്‍ മോംഗില്‍, ഹോര്‍മിപാം, നിഷുകുമാര്‍ എന്നിവരായിരുന്നു പ്രതിരോധത്തില്‍. വല കാക്കാന്‍ പ്രഭ്‌സുഖന്‍ ഗില്ലുമിറങ്ങി. ആദ്യപകുതിയില്‍ ലീഡ് നേടിയതിന് ശേഷം സമനില നിലനിര്‍ത്തിയപ്പോള്‍ രണ്ടാംപകുതിയില്‍ രാഹുലിന്‍റെ ചുവപ്പ് കാര്‍ഡിന് പിന്നാലെ മഞ്ഞപ്പട തോല്‍വി വഴങ്ങുകയായിരുന്നു. ഇതോടെ സീസണില്‍ എടികെയോട് ഇരുപാദങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റു. 

- Advertisement -

ഇന്നത്തെ ആദ്യ മത്സരത്തില്‍ കരുത്തരായ ഹൈദരാബാദ് എഫ്‌സിക്കെതിരെ ജംഷഡ്‌പൂര്‍ എഫ്‌സി രണ്ടിനെതിരെ മൂന്ന് ഗോളിന്‍റെ ജയം നേടി. കിക്കോഫായി 12-ാം മിനുറ്റില്‍ സൂപ്പര്‍ താരം ബെര്‍ത്തലോമ്യൂ ഒഗ്‌ബച്ചേയുടെ ഗോളില്‍ ഹൈദരാബാദ് ആദ്യം മുന്നിലെത്തി. എന്നാല്‍ റിത്വിക് ദാസും(22), ജേ ഇമ്മാനുവേല്‍ തോമസും(27), ഡാനിയേല്‍ ചിമയും(29) ജംഷഡ്‌‌പൂരിന് 45 മിനുറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 3-1ന്‍റെ ലീഡ് സമ്മാനിച്ചു. 79-ാം മിനുറ്റില്‍ ഒഗ്‌ബച്ചെ രണ്ടാം ഗോള്‍ നേടിയെങ്കിലും ഹൈദരാബാദിന് ജയിക്കാനായില്ല. ഇന്ന് ജയിച്ചെങ്കിലും ഇതിനകം പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്‌തമിച്ച ടീമാണ് ജംഷഡ്‌പൂര്‍ എഫ്‌സി എങ്കില്‍ സീസണിലെ രണ്ടാം സ്ഥാനക്കാരാണ് ഹൈദരാബാദ് എഫ്‌സി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗർഭിണിക്ക് നൽകിയ പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞ്; പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണത്തിന് പ്രത്യേക സമിതി

ഭോപ്പാൽ: അങ്കണവാടി കേന്ദ്രം വഴി ഗർഭിണിയായ സ്ത്രീക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാർഘട്ട് കാംതി ഗ്രാമത്തിലെ ഗർഭിണിയായ...

പെൺകുട്ടിയെ പീഡിപ്പിച്ചു; വാതിൽ തുറക്കാതെ പ്രതിരോധം; ആറ് മണിക്കൂർ വീട് വളഞ്ഞ് കേന്ദ്രസേന; തൃണമൂൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; മുട്ടയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന്...

മരിക്കുന്നതിനു മുമ്പ് എനിക്കൊരു ആഗ്രഹം ഉണ്ട്….! തന്റെ രണ്ട് വലിയ ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് നടി ദിവ്യ പ്രഭ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുൻനിര താരമായി വളർന്നു വന്നിട്ടുള്ള നടിയാണ് ദിവ്യ പ്രഭ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ...

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജി വെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ്...

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

Popular this week