ISL:ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി; തുടർച്ചയായ ആറാം ജയവുമായി ബെംഗളൂരു എഫ്‌സി

ബെംഗളൂരു: കൊച്ചിയിലെ തോല്‍വിക്ക് സ്വന്തം മൈതാനത്ത് കേരള ബ്ലാസ്‌റ്റേഴ്‌സിനോട് പകരംവീട്ടി ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ ജയം. തുടര്‍ച്ചയായ ആറാം ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.

കളിയുടെ തുടക്കം മുതല്‍ തന്നെ ബെംഗളൂരുവിനായിരുന്നു മുന്‍തൂക്കം. 32-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് ബെംഗളൂരുവിന്റെ വിജയഗോള്‍ നേടിയത്. ജാവിയര്‍ ഹെര്‍ണാണ്ടസ് നല്‍കിയ പന്തുമായി ബോക്‌സിലേക്ക് മുന്നേറിയ കൃഷ്ണ, ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലിനും പോസ്റ്റിനും ഇടയിലെ സ്ഥലത്തിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

തോല്‍വിയോടെ എടികെ മോഹന്‍ ബഗാനും ഹൈദരാബാദ് എഫ്‌സിക്കുമെതിരായ അവസാന മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമായി. 18 കളികളില്‍ നിന്ന് 28 പോയന്റുള്ള ബെംഗളൂരു അഞ്ചാം സ്ഥാനത്താണ്. 31 പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News